പുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ ജിബോര്‍ഡ് ആപ്പ് വരുന്നു

പുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ ജിബോര്‍ഡ് ആപ്പ് വരുന്നു

ഗൂഗിള്‍ കീപാഡിനെ ഒന്നടങ്കം പരിഷ്‌കരിച്ച ജിബോര്‍ഡ് ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് സഹായകമായ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. പുതിയ അപ്ഡേറ്റ് അനുസരിച്ച് രണ്ട് വ്യത്യസ്ത ആപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള സൗകര്യം ജിബോര്‍ഡിനുണ്ട്. വ്യക്തമായി പറഞ്ഞാല്‍ വാട്സ്ആപ്പ് പോലുള്ള ആപ്പുകളില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ യുട്യൂബ് വീഡിയോയും ഗൂഗിള്‍ മാപ്പ് ലൊക്കേഷനും പങ്കുവെക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജിബോര്‍ഡിന്റെ ഐഓഎസ് പതിപ്പിലാണ് യുട്യൂബ്, ഗൂഗിള്‍ മാപ്പ് സൗകര്യങ്ങള്‍ ലഭ്യമാവുക.

ഗൂഗിള്‍ കീബോര്‍ഡിനെ സ്മാര്‍ട് ആക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ സെര്‍ച്ച് ഓപ്ഷനാണ് കീബോര്‍ഡില്‍ ആദ്യമായി കൊണ്ടുവന്നത്. വാര്‍ത്തകളും ചിത്രങ്ങളും ജിഫ് വീഡിയോയുമെല്ലാം മറ്റ് ആപ്പുകളില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ കീബോര്‍ഡിനകത്ത് നിന്നും സെര്‍ച്ച് ചെയ്യാന്‍ ഇതു വഴി സാധിക്കും.

Leave a Reply

Your email address will not be published.