കാര്‍ബണ്‍ ഓറ നോട്ട് പ്ലേ സ്മാര്‍ട്ഫോണ്‍ ഇനി ഇന്ത്യയിലും

കാര്‍ബണ്‍ ഓറ നോട്ട് പ്ലേ സ്മാര്‍ട്ഫോണ്‍ ഇനി ഇന്ത്യയിലും

മുമ്പൈ: കാര്‍ബണ്‍ ഓറ നോട്ട് പ്ലേ സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 7,590 രൂപയാണ് വില. രാജ്യത്തെ മുന്‍നിര മൊബൈല്‍ഫോണ്‍ റീടെയ്ലര്‍ ഷോപ്പുകളില്‍ നിന്നും ഫോണ്‍ വാങ്ങാവുന്നതാണ്. കറുപ്പ്, ഷാമ്പയിന്‍ കളറുകളിലാണ് കാര്‍ബണ്‍ വിതരണത്തിനെത്തിക്കുന്നത്.

6 ഇഞ്ചിന്റെ വലിയ എച്ച്ഡി (1280×720 ) ഡിസ്പ്ലേയാണ് ഓറ നോട്ട് പ്ലേയ്ക്കുള്ളത്. 1.3 ഏഒ്വ ക്വാഡ്കോര്‍ പ്രൊസസര്‍, 2ജിബി റാം, 16 ജിബി സ്റ്റോറേജ്, 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍.

ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 8 മെഗാപിക്സലിന്റേതാണ് റിയര്‍ ക്യാമറ. എല്‍ഇഡി ഫ്‌ലാഷും ഓട്ടോ ഫോക്കസുമുണ്ട്. 5 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. 4ജി വോള്‍ടി, ഡ്യുവല്‍ സിം, എഫ്എം റേഡിയോ, ബ്ലൂടൂത്ത്, തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളുമുണ്ട്. 3300 മില്ലി ആമ്പിയറിന്റെ ശക്തിയേറിയ ബാറ്ററിയാണ് ഫോണിനുള്ളത്. വില കുറഞ്ഞ സ്മാര്‍ട്ഫോണ്‍ ശ്രേണിയിലേക്കുള്ള പുതുമുഖമാണ് കാര്‍ബണിന്റെ ഓറ നോട്ട് പ്ലേ. 8000 രൂപയ്ക്ക് താഴെ വിലയില്‍ പ്രതീക്ഷിക്കാവുന്ന മികച്ച ഫീച്ചറുകളുള്ള ഫോണായിരിക്കും ഇത്.

Leave a Reply

Your email address will not be published.