തനിക്കുമുണ്ടായി മോശം അനുഭവങ്ങള്‍: എല്ലാം തുറന്ന് പറഞ്ഞ് സീരിയല്‍ നടി ദിവ്യ

തനിക്കുമുണ്ടായി മോശം അനുഭവങ്ങള്‍: എല്ലാം തുറന്ന് പറഞ്ഞ് സീരിയല്‍ നടി ദിവ്യ

അടുക്കള രഹസ്യവും അമ്മായി അമ്മ പോരും നിറയുന്ന ടെലിവിഷന്‍ പരമ്പരകളിലൂടെ കേരളത്തിലെ വീട്ടമ്മമാരുടെ ജനപ്രിയ നായികയായി മാറിയ നടിയാണ് ദിവ്യ. ‘അമ്മത്തൊട്ടിലും’ ‘സ്ത്രീമനസ്സും’ കടന്ന് ‘സ്ത്രീധനം’ സീരിയലിലെ നായിക ആയപ്പോഴേക്കും ടി വി സീരിയല്‍ രംഗത്ത് സൂപ്പര്‍നായികാ പദവിയിലേക്ക് ദിവ്യ വിശ്വനാഥ് ചുവടുവച്ചു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ശേഷം സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും പലവിധത്തിലുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നു.

പലരും തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും ധൈര്യപൂര്‍വം പറയാനുള്ള ആര്‍ജവം കാട്ടി. മറ്റു ചിലരാകട്ടെ നിശബ്ദത പാലിക്കുകയും ചെയ്തു. ഹണീബി 2ല്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന പരാതിയാണ് ഏറ്റവും അവസാനം വന്ന ആരോപണം. ഇപ്പോഴിതാ ഒരു പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ സീരിയല്‍ താരം ദിവ്യ വിശ്വനാഥ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നു.

കൊച്ചിയില്‍ നടിക്കെതിരേ നടന്ന അതിക്രമം വല്ലാതെ അസ്വസ്ഥയാക്കിയെന്നും, ഏതാണ്ട് സമാനമായ അവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ദിവ്യ വെളിപ്പെടുത്തുന്നു. അതിനെ അന്ന് ശക്തമായി എതിര്‍ത്തു. അങ്ങനെ ആ പ്രോജക്ടില്‍ നിന്നും പിന്മാറിയെന്നും താരം അഭിമുഖത്തില്‍ പറയുന്നു. എല്ലാ രംഗത്തുമുള്ളത് പോലെ സീരിയല്‍ രംഗത്തും മോശക്കാര്‍ ഉണ്ട്. അതിനു ശേഷം യാത്രയിലും ഷൂട്ടിംഗ് ഇടങ്ങളിലും പ്രത്യേകം ശ്രദ്ധ പുലാര്‍ത്തന്‍ തുടങ്ങിയെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലൂടെ അഭിനയലോകത്തെത്തിയ താരമാണ് ദിവ്യ. സ്ത്രീധനം സീരിയലിലെ ദിവ്യ എന്ന കഥാപാത്രം ക്ലിക്കായതോടെ സ്ത്രീ പ്രേക്ഷകര്‍ക്കിടയില്‍ സ്റ്റാറാണ് ഈ പെണ്‍കുട്ടി.

Leave a Reply

Your email address will not be published.