പയസ്വിനിപ്പുഴയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

പയസ്വിനിപ്പുഴയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കാസര്‍കോട്: മത്സ്യവകുപ്പ് നടപ്പിലാക്കുന്ന സാമൂഹ്യ മത്സ്യക്കൃഷിയുടെ ഭാഗമായി ബേഡഡുക്ക പാണ്ടിക്കണ്ടത്ത് കട്‌ല, രോഹു, മൃഗാല്‍ ഇനത്തില്‍പ്പെട്ട 3,44,513 മത്സ്യക്കുഞ്ഞുങ്ങളെ പയസ്വിനിപ്പുഴയില്‍ നിക്ഷേപിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ശരാശരി ഒരു കിലോയോളം വളര്‍ച്ചയെത്തുന്നവയാണ് ഈ മത്സ്യങ്ങള്‍. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത് ഉദ്ഘാടനം ചെയ്തു.

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്‌റ് സി.രാമചന്ദ്രന്‍, കാറഡുക്ക ബ്ലോക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഗോപാലന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പായം സുകുമാരന്‍, പഞ്ചായത്ത് അംഗം കൃപ ജ്യോതി, മുന്‍മെമ്പര്‍മാരായ എ.ദാമോദരന്‍, കെ.മുരളീധരന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.വനജ, ഫിഷറീസ് ഡെ.ഡയറക്ടര്‍ കെ.ബി അനില്‍കുമാര്‍, എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ കെ.വി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.