ജഡേജയുടെ സ്പിന്‍ മികവില്‍ ഇന്ത്യ ജയത്തിലേക്ക്

ജഡേജയുടെ സ്പിന്‍ മികവില്‍ ഇന്ത്യ ജയത്തിലേക്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് ജയത്തിലേക്ക്. ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ഒമ്പത് വിക്ക് നഷ്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ സ്പിന്‍ മികവാണ് ലങ്കന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. കരുണരത്‌ന(141) മെന്‍ഡിസ്(110) എന്നിവര്‍ സെഞ്ച്വറികളുമായി ലങ്കന്‍ നിരയില്‍ പൊരുതിയെങ്കിലും മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. നേരത്തെ ഒന്നാം ഇന്നിങ്‌സ് 622/9 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ലങ്ക 183 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങിസില്‍ ബാറ്റ് ചെയ്യാനെത്തിയ ലങ്കക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published.