ജയിലില്‍ ദിലീപിന്റെ ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോര്‍ട്ട്

ജയിലില്‍ ദിലീപിന്റെ ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആരോഗ്യനില വഷളായെന്ന് റിപ്പോര്‍ട്ട്. ശരീരത്തിന്റെ ബാലന്‍സ് തെറ്റുന്ന അവസ്ഥയാണ് ദിലീപിന്റെ ആരോഗ്യനില വഷളാക്കിയത്. ഒന്നര ആഴ്ച മുന്‍പ് പ്രാഥമിക കൃത്യങ്ങള്‍ക്കായി എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത വിധം ദിലീപ് കിടക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇടയ്ക്കിടെ തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുന്നുണ്ട്. വാര്‍ഡന്‍മാര്‍ മരുന്ന് നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് അന്ന് വൈകിട്ട് ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ജയില്‍ മേധാവി ആര്‍ ശ്രീലേഖ ദിലീപിന്റെ ആരോഗ്യനില കണ്ട് ഡോക്ടറെ വിളിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ജയില്‍ മേധാവി മടങ്ങിപോയതിന് ശേഷം ജില്ലാ ആശുപത്രിയിലെ ആര്‍എംഒയും രണ്ട് നേഴ്സുമാരും എത്തിയാണ് ദിലീപിനെ പരിശോധിച്ചത്. അമിതമായ മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകളില്‍ പ്രഷര്‍ ഉണ്ടാകുകയും ഫ്ളൂയിഡ് ഉയര്‍ന്ന് ശരീരത്തിന്റെ ബാലന്‍സ് തെറ്റിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇടയ്ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ച് ഇത് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ജയില്‍ അധികൃതര്‍ ഇടപെട്ട് മൂന്ന് വിദഗ്ധ ഡോക്ടര്‍മാരെ ജയിലിലെത്തിച്ചു. ഡോക്ടര്‍മാരുടെ പരിശോധനാ വേളയില്‍ പോലും പരസഹായത്തോടെയാണ് ദിലീപ് നിന്നത്. ജയിലിലെ തറയിലെ ഉറക്കവും ദിലീപിന്റെ ആരോഗ്യനില വഷളാകാന്‍ കാരണമാണ്.

ശരീരിക അവശതകള്‍ക്ക് പുറമെ കടുത്ത മാനസിക സമ്മര്‍ദ്ദവും ദിലീപിനെ അലട്ടുന്നുണ്ട്. കാവ്യയെ ചോദ്യം ചെയ്തതും കാവ്യയെ അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയും ദിലീപിനെ അലട്ടുന്നുണ്ട്.

Leave a Reply

Your email address will not be published.