കൊച്ചിയിലേക്ക് യാത്ര തിരിച്ച യാത്രക്കാരെ സൗദി വിമാനം ഇറക്കിയത് ചെന്നൈയില്‍

കൊച്ചിയിലേക്ക് യാത്ര തിരിച്ച യാത്രക്കാരെ സൗദി വിമാനം ഇറക്കിയത് ചെന്നൈയില്‍

ചെന്നൈ: കൊച്ചിയിലേക്ക് യാത്രതിരിച്ച യാത്രക്കാരെ സൗദി വിമാനം ഇറക്കിയത് ചെന്നൈയില്‍. സൗദി എയര്‍ലൈന്‍സിന്റെ എസ്വി 892 വിമാനമാണ് മോശം കാലാവസ്ഥ കാരണം ചെന്നൈയില്‍ ഇറക്കിയത്.

ഇന്നലെ രാവിലെ 11ന് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും ചെന്നൈയില്‍ കുടുങ്ങി. മണിക്കൂറുകളായി ചെന്നൈ വിമാനത്താവളത്തില്‍ തങ്ങുന്ന യാത്രക്കാര്‍ക്ക് യാതൊരു സൌകര്യവും അധികൃതര്‍ ഏര്‍പ്പെടുത്തിയില്ല. ഇവരെ സ്വീകരിക്കാനെത്തിയ ബന്ധുക്കള്‍ കൊച്ചിയില്‍ കാത്തിരിക്കുകയുമാണ്. കടുത്ത പ്രതിഷേധമാണ് യാത്രക്കാര്‍ക്കുള്ളത്.

Leave a Reply

Your email address will not be published.