പത്ത് രൂപ നാണയം സ്വീകരിക്കാത്തവര്‍ക്കെതിരെ ആര്‍.ബി.ഐ നിയമ നടപടിക്കൊരുങ്ങുന്നു

പത്ത് രൂപ നാണയം സ്വീകരിക്കാത്തവര്‍ക്കെതിരെ ആര്‍.ബി.ഐ നിയമ നടപടിക്കൊരുങ്ങുന്നു

ഡല്‍ഹി: പത്ത് രൂപ നാണയം സ്വീകരിക്കാത്തവര്‍ക്കെതിരെ ആര്‍.ബി.ഐ നിയമ നടപടിക്കൊരുങ്ങുന്നു. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് റീജിയണല്‍ ഡയറക്ടര്‍ സുബ്രമഹ്ണ്യന്‍ അറിയിച്ചു. പല സ്ഥലങ്ങളിലും കെഎസ്ആര്‍ടിസി ബസുകളില്‍ മാത്രമാണ് പത്ത് രൂപയുടെ നാണയം സ്വീകരിക്കുന്നത്.

പത്ത് രൂപയുടെ നാണയങ്ങള്‍ ഇപ്പോഴും ആളുകള്‍ ധാരാളം ഉപയോഗപ്പെടുത്തുന്നുണ്ട്. അത് സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകും. ഡല്‍ഹിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും കച്ചവടക്കാരും പത്ത് രൂപയുടെ നാണയം സ്വീകരിക്കുന്നില്ലെന്നും പകരം നോട്ട് ആവശ്യപ്പെടുകയാണെന്നും സര്‍ക്കാരില്‍ പരാതി ലഭിച്ചിരുന്നു.

പത്ത് രൂപയുടെ നാണയം സെന്‍ട്രല്‍ ബാങ്ക് അസാധുവാക്കിയെന്നും പുതിയ നാണയം ഉടന്‍ ഇറക്കുമെന്നുമുള്ള വാട്സ്ആപ്പ് മെസേജ് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.എന്നാല്‍ ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും 10 രൂപയുടെ നാണയം സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കേണ്ട കാര്യമില്ലെന്നും ആര്‍.ബി.ഐ വക്താവ് അല്‍പന കിലാവാല പറഞ്ഞു.

Leave a Reply

Your email address will not be published.