ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ട സംഭവം: ആശുപത്രിയെ വിമര്‍ശിച്ച് പോലീസ് കമ്മീഷണര്‍ അജിത ബീഗം

ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ട സംഭവം: ആശുപത്രിയെ വിമര്‍ശിച്ച് പോലീസ് കമ്മീഷണര്‍ അജിത ബീഗം

കൊല്ലം: റോഡപകടത്തില്‍ പരുക്കേറ്റ് തമിഴ്‌നാട്ടുകാരനായ യുവാവ് ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ സ്വകാര്യ ആശുപത്രികളുടെ നിലപാടിനെ വിമര്‍ശിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിത ബീഗം. ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരചട്ടലംഘനമാണെന്ന് അവര്‍ പറഞ്ഞു. രോഗിയെ പ്രവേശിപ്പിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
ഇതിനിടെ മാധ്യമങ്ങള്‍ വഴി സംഭവം ശ്രദ്ധയില്‍പെട്ട മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

വാഹനാപകടത്തില്‍പ്പെട്ട് മുരുകന്‍ (47) എന്ന തൊഴിലാളിയാണ് മരിച്ചത്.മാധ്യമങ്ങള്‍ വഴി സംഭവം ശ്രദ്ധയില്‍പെട്ട മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. വാഹനാപകടത്തില്‍പ്പെട്ട് മുരുകന്‍ (47) എന്ന തൊഴിലാളിയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊല്ലത്തെ മെഡിസിറ്റി ആശുപത്രിയിലെത്തിച്ച മുരുകനെ വെന്റിലേറ്റര്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് തിരിച്ചയച്ചത്.

തുടര്‍ന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അവിടേയും വെന്റിലേറ്ററില്ലെന്ന കാരണത്താല്‍ മടക്കി. തിരിച്ച് കൊല്ലത്തെ മറ്റ് സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുവന്നെങ്കിലും അവിടെയും ഇതേ പ്രതികരണമായിരുന്നു. ആംബുലന്‍സില്‍ വെച്ചാണ് ഇദ്ദേഹം മരിച്ചത്. പുലര്‍ച്ചെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കു മരണം സ്ഥിരീകരിച്ചു. ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശം പ്രകാരം മെഡിസിറ്റി ആസ്പത്രിക്കെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published.