ആമസോണില്‍ ഓഫറുകളുടെ പെരുമഴ

ആമസോണില്‍ ഓഫറുകളുടെ പെരുമഴ

രാജ്യത്തെ രണ്ടു മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികള്‍ അടുത്ത ദിവസങ്ങളില്‍ മല്‍സരിച്ച് വില്‍പന നടത്താന്‍ പോകുകയാണ്. ഫ്‌ളിപ്കാര്‍ട്ടിനെ മറികടക്കുന്ന ഓഫറുകളാണ് ആമസോണ്‍ മുന്നോട്ടുവെക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഏറെ നേട്ടമുള്ള വില്‍പനയാണ് അടുത്ത ദിവസങ്ങളില്‍ നടക്കുക. ഓഗസ്റ്റ് 9 മുതല്‍ 12 വരെയാണ് ആമസോണ്‍ ഓഫര്‍ വില്‍പന നടത്തുന്നത്.

ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, ലെനോവോ, സോണി തുടങ്ങി കമ്പനികളുടെ ഹാന്‍ഡ്‌സെറ്റുകളെല്ലാം വില്‍പനയ്ക്കുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്കു പുറമെ, ഫീച്ചര്‍ മൊബൈലുകള്‍, ആക്‌സസറികള്‍ എന്നിവയും വില്‍ക്കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ നല്‍കുന്നത് 40 ശതമാനം വരെ വിലക്കുറവാണ്. മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവു ലഭിക്കും. പവര്‍ ബാങ്കിന് 65 ശതമാനം വരെ ഓഫര്‍ ആമസോണ്‍ ബിഗ് ഫ്രീഡം സെയിലില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആമസോണിന്റെ ആപ്ലിക്കേഷനില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 15 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. അതേസമയം, എസ്ബിഐ കാര്‍ഡുടമകള്‍ വെബില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് മാത്രമേ ലഭിക്കു. ആമസോണ്‍ പേ ഉപയോക്താക്കള്‍ക്ക് അവരുടെ വിലയില്‍ 15 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

Leave a Reply

Your email address will not be published.