ആട് വളര്‍ത്തല്‍ പരിശീലന പരിപാടിക്ക് തുടക്കമായി

ആട് വളര്‍ത്തല്‍ പരിശീലന പരിപാടിക്ക് തുടക്കമായി

കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പും റീജ്യണല്‍ എ.എച്ച് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ആട് വളര്‍ത്തല്‍ പരിപാടിക്ക് തുടക്കമായി. വ്യാവസായികാടിസ്ഥാനത്തില്‍ ആട് വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ: വി.ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍, ഡോ: ജി.എം.സുനില്‍, ഡോ: ടിറ്റോ ജോസഫ്, ഡോ: റൂബി അഗസ്ത്യന്‍ എന്നിവര്‍ സംസാരിച്ചു. ഡോ: ജി.കെ മഹേഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.