ജില്ലാ അതിര്‍ത്തിയില്‍ ഡീസലിന് രണ്ടുതരം വില: ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

ജില്ലാ അതിര്‍ത്തിയില്‍ ഡീസലിന് രണ്ടുതരം വില: ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ ഡീസല്‍ വില ലിറ്ററിന് 56/ രൂപ 12 പൈസയാണ്. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ 61/ രൂപ 10 പൈസ കൊടുക്കേണ്ടി വരുന്നു. 5 രൂപയുടെ വ്യത്യാസമാണ് ഒരു ലിറ്റര്‍ ഡീസലില്‍ വരുന്നത്. കേരളത്തിലെ നിരക്ക് കര്‍ണ്ണാടകത്തിലേതിന് തുല്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇന്ന് ചേര്‍ന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അടിയന്തിരമായും പുനര്‍നിര്‍മ്മിക്കുക, ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്ന കാടുകള്‍ വെട്ടിത്തെളിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ വിദ്യാര്‍ത്ഥികളുടേത് അടക്കമുള്ള ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന ഫെഡറേഷന്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി 18-8-2017ന് നടക്കുന്ന സൂചനാ പണിമുടക്ക് വന്‍ വിജയമാക്കാനും അതിനു മുന്നോടിയായി സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ്ണ നടത്താനും തീരുമാനിച്ചു.

ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. ധര്‍ണ്ണയില്‍ അസോസിയേഷന്‍ ഭാരവാഹികളോടൊപ്പം വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും ആശംസ നേര്‍ന്ന് സംസാരിക്കും.

യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി.എ. മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡണ്ടുമാരായ എം. ഹസൈനാര്‍, തിമ്മപ്പ ഭട്ട്, ജോയിന്റ് സെക്രട്ടറി ശങ്കര നായ്ക്, ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പ്രസിഡണ്ട് സി. രവി, കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍, സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി, ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സെക്രട്ടറി ശ്രീപതി, മഞ്ചേശ്വരം താലൂക്ക് പ്രസിഡണ്ട് സുബ്ബണ്ണ ആല്‍വ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.