ചങ്കിസിന്റെ വ്യാജ പതിപ്പ് പുറത്തിറക്കിയ രണ്ടുപേര്‍ അറസ്റ്റില്‍

ചങ്കിസിന്റെ വ്യാജ പതിപ്പ് പുറത്തിറക്കിയ രണ്ടുപേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം റിലീസായ മലയാള സിനിമ ചങ്കിസിന്റെ വ്യാജ പതിപ്പ് പുറത്തിറക്കിയ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. വടക്കാഞ്ചേരി സ്വദേശികളാണ് പോലീസ് പിടിയിലായത്. വടക്കാഞ്ചേരി ന്യൂരാഗം തിയേറ്ററില്‍ നിന്ന് ഇവര്‍ ക്യാമറ ഉപയോഗിച്ച് ചിത്രം പകര്‍ത്തുകയായിരുന്നു. പകര്‍ത്തിയ പതിപ്പ് മെസേജ് ആപ്ലിക്കേഷനായ ടെലിഗ്രാം വഴി അവര്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നുവെന്ന് ചങ്കിസിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. ചിത്രം പ്രചരിപ്പിക്കുന്നതുകൊണ്ട് ഇവര്‍ക്ക് ലാഭമില്ല. ചിത്രത്തെ തകര്‍ക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇത്തരക്കാരെ പിടികൂടേണ്ടത് ചലച്ചിത്ര വ്യവസായത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.