പെരിയ നവോദയ വിദ്യാലയത്തില്‍ ദശദിന ചുമര്‍ ചിത്രകലാ ശില്പശാല

പെരിയ നവോദയ വിദ്യാലയത്തില്‍ ദശദിന ചുമര്‍ ചിത്രകലാ ശില്പശാല

കാസറഗോഡ്: പെരിയ നവോദയ വിദ്യാലയത്തില്‍ ദശദിന ചുമര്‍ചിത്രകലാ ശില്പശാല പ്രശസ്ത ചുമര്‍ ചിത്രകാരന്‍ ബിജു പാണപ്പുഴ ഉദ്ഘാടനം ചെയ്തു. പൈതൃകങ്ങളുടെ നേര്‍ ചിത്രങ്ങളായ ചുമര്‍ ചിത്രങ്ങളുടെ അനന്ത സാധ്യതകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

പ്രിന്‍സിപ്പാള്‍ കെ. എം വിജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കലാകാരന്മാരായ അരവിന്ദാക്ഷന്‍, കെ.വി.രേഷ്മ എന്നിവര്‍ സംസാരിച്ചു. കുമാരി അരുന്ധതി പത്മനാഭന്‍ നന്ദി പ്രകാശിപ്പിച്ചു. വിദ്യാലയത്തിലെ അഞ്ചാം ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ശില്പശാലയില്‍ വിദ്യാലയത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. പരിശീലന കളരിക്ക് വിദ്യാലയ കലാദ്ധ്യാപകന്‍ ടി.പി. മണി നേതൃത്വം നല്‍കുന്നു.

Leave a Reply

Your email address will not be published.