സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

സന ഫാത്തിമയുടെ മൃതദേഹം  കണ്ടെത്തി

കാസറഗോഡ്: പാണത്തൂര് ബാപ്പൂങ്കയത്ത് കാണാതായ മൂന്നു വയസ്സുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി.  മൃതദേഹം പുഴയില്‍ മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു. പാണത്തൂര്‍ പവിത്രങ്കയം എന്ന സ്ഥലത്തു നിന്നാണ് മൃതദേഹം കിട്ടിയത്.

മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ പറയാനാകുകയുള്ളു എന്ന് കലക്ടര്‍ കെ. ജീവന്‍ ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഒരു നാടാകെ നെഞ്ചുരുകി കാത്തു നിന്നതിന്റെ ഏഴാം നാളില്‍ വിധി തിരികെ തന്നത് ആ പൈതലിന്റെ മരിച്ച് മരവിച്ച ശരീരം. ഊണും ഉറക്കവും ഉപേക്ഷിച്ച് പുഴയില്‍ നിന്ന് കരകയറാതെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published.