സൈബര്‍ശ്രീയില്‍ പുതിയ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം

സൈബര്‍ശ്രീയില്‍ പുതിയ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം

വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ നൂതന സാങ്കേതിക വിദ്യയില്‍ പുതിയ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി. ബേയ്‌സ്ഡ്് ബിസിനസ് ആന്റ് ഫിനാന്‍സ് മാനേജ്‌മെന്റ്, ആഡിയോ വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ്, വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍ എന്നവയില്‍ തിരുവനന്തപുരത്ത് നല്‍കുന്ന പരിശീലനങ്ങള്‍ക്ക് 20നും 26നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി ആറുമാസം.

ഐ.ടി. ബേയ്‌സ്ഡ് ബിസിനസ് ആന്റ് ഫിനാന്‍സ് മാനേജ്‌മെന്റ്:- പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ എഞ്ചിനീയറിംഗ് പാസായവരായിരിക്കണം. ആഡിയോ വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ്:- പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ മറ്റ് ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍:- ബി.എഫ്.എ പാസ്സായവര്‍, ബി.എഫ്.എ കോഴ്‌സ് പൂര്‍ത്തീകരിച്ച് ഫലം കാത്തിരിക്കുവര്‍, മറ്റ് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപകര്‍പ്പും അപേക്ഷയും ഈ മാസം 25നകം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടിസി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിലും അയക്കാം. ഫോണ്‍: 04712323949

Leave a Reply

Your email address will not be published.