സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം കോടതിയുടെ തീരുമാനത്തില്‍ സര്‍ക്കാരിന് സന്തോഷം: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം കോടതിയുടെ തീരുമാനത്തില്‍ സര്‍ക്കാരിന് സന്തോഷം: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് ഫീ റഗുലേറ്ററി കമ്മിറ്റി നിര്‍ദ്ദേശിച്ച അഞ്ചു ലക്ഷം രൂപയുടെ ഏകീകൃത ഫീസ് അംഗീകരിക്കുകയും മാനേജ്മെന്റുകളുടെ ഉയര്‍ന്ന ഫീസ് ആവശ്യം തള്ളുകയും ചെയ്ത കോടതി വിധിയില്‍ സര്‍ക്കാരിന് സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോടതി അനുകൂല സമീപനമാണ് സ്വീകരിച്ചത്. നേരത്തെ നിശ്ചയിച്ച അലോട്ട്മെന്റ് നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ആഗസ്റ്റ് 31നകം അലോട്ട്മെന്റ് പൂര്‍ത്തിയാക്കും. നിലവില്‍ രണ്ട് അലോട്ട്മെന്റും സ്പോട്ട് അഡ്മിഷനുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു അലോട്ട്മെന്റു കൂടി വേണ്ടിവന്നാല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. രണ്ടാം അലോട്ട്മെന്റോടെ സ്വാശ്രയ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പോട്ട് അലോട്ട്മെന്റ് സര്‍ക്കാര്‍ തന്നെ നടത്തുമെന്ന് മന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ച സാഹചര്യത്തില്‍ പഠന സഹായം ആവശ്യമായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്‍. ആര്‍. ഐ സീറ്റില്‍ ലഭിക്കുന്ന കൂടിയ ഫീസില്‍ നിന്ന് ഇതിനാവശ്യമായ തുക നീക്കി വയ്ക്കാനാണ് ഫീ റെഗുലേറ്ററി കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.