പുരാവസ്തുക്കളുടെ അപൂര്‍വ്വ ശേഖരവുമായി അഡൂര്‍ സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്

പുരാവസ്തുക്കളുടെ അപൂര്‍വ്വ ശേഖരവുമായി അഡൂര്‍ സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്

അഡൂര്‍ : അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പുരാവസ്തു പ്രദര്‍ശനം സംഘടിപ്പിച്ചു. അധ്യാപക-രക്ഷാകര്‍തൃ സമിതി ഉപാധ്യക്ഷ പുഷ്പ ബന്നൂര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ അനീസ് ജി.മൂസാന്‍ അധ്യക്ഷത വഹിച്ചു.
നുകം, കലപ്പ, റാന്തല്‍ വിളക്ക്, മെതിയടി, ഉലക്ക, പഴയകാല അളവു പാത്രങ്ങള്‍, നാണയങ്ങള്‍ തുടങ്ങി മണ്‍മറഞ്ഞുപോയ നിരവധി വസ്തുക്കള്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ നാടന്‍പാട്ടും ഉണ്ടായിരുന്നു. എച്ച്. പദ്മ, പി. ശാരദ, ശബ്ന, ബി.കൃഷ്ണപ്പ, ക്ലബ് അംഗങ്ങളായ എച്ച്. മഞ്ജുഷ, എം.അനുശ്രീ, ഡി.ശ്രീജ, സുനീഷ് ചന്ദ്രന്‍, എം.നിധിന്‍, ശബരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. രജിത സ്വാഗതവും മുബഷിറ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.