തിരുവനന്തപുരം ജില്ലാക്കോടതി പരിസരത്ത് ഷീ ടോയ്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാക്കോടതി പരിസരത്ത് ഷീ ടോയ്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ജില്ലാക്കോടതി പരിസരത്ത് സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം സജ്ജീകരിച്ച ഷീ ടോയ്‌ലെറ്റ് യൂണിറ്റ് സ്ഥാപിച്ചു. സാമൂഹ്യനീതി വകപ്പിനു കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച യൂണിറ്റ് ഇന്നലെ ആരോഗ്യ-സാമൂഹ്യ നീതിയും വകുപ്പ് മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചര്‍ ബാര്‍ അസ്സോസിയേഷന് കൈമാറി. ദിനം പ്രതി നൂറ് കണക്കിന് സ്ത്രീകള്‍ വന്നു പോകുന്ന, നിരവധി വനിതാ അഭിഭാഷകര്‍ ജോലി ചെയ്യുന്ന കോടതി പരിസരത്ത് സ്ത്രീകള്‍ക്ക് വേണ്ടി ഇത്തരമൊരു സംവിധാനമൊരുക്കുന്നതില്‍ സംയുക്തമായി പ്രവര്‍ത്തിച്ച ബാര്‍ അസ്സോസിയേഷനും വനിതാ വികസന കോര്‍പ്പറേഷനും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് മന്ത്രി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. വീടിന് പുറത്ത് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഗുരുതരമായ ഒരു പ്രശ്‌നമാണ് വൃത്തിയുള്ള ശുചിമുറികളുടെ അഭാവം.

ഈ പ്രശ്‌നം പരിഹരിക്കുന്നതിലേക്കായി വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ സംസ്ഥാനത്ത്് 58 ഇലക്‌ട്രോണിക് ഷീ ടോയ്‌ലറ്റുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ടോയ്‌ലറ്റ് വൃത്തിയാക്കലിന്റെയും അറ്റകുറ്റപ്പണികളുടെയും സാമ്പത്തിക ചെലവ് കോര്‍പ്പറേഷന്‍ നിര്‍വ്വഹിച്ചു വരുന്നു. ഈ വര്‍ഷം പുതുതായി 25 എണ്ണം കൂടി ചെയ്യുന്നതാണ്. വരുന്ന 5 വര്‍ഷം കൊണ്ട് സംസ്ഥാനത്തെ നഗര പ്രദേശങ്ങള്‍, പ്രധാന ആശുപത്രികള്‍, കോടതികള്‍ എന്നിവിടങ്ങളിലായി പുതുതായി 100 ഷീ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നത് കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നു.

ഇതു കൂടാതെ സ്ത്രീകള്‍ക്കും കട്ടികള്‍ക്കും വേണ്ടി ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ നീതി വകപ്പ് ഏറ്റെടുത്ത് നടത്തി വരുന്നു. ജനതയുടെ ആരോഗ്യവും ശുചിത്വമുള്ള പരിസരവും തമ്മില്‍ അഭേദ്യ ബന്ധമുണ്ട്. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതോടൊപ്പം സാമൂഹ്യ പുരോഗതി കൈവരിക്കന്നതിനുള്ള വിവിധ പദ്ധതികളും സര്‍ക്കാര്‍ ഊര്‍ജ്ജിതമായി നടപ്പാക്കുന്നുണ്ട്. ആരോഗ്യ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകളെ രജിസ്റ്റര്‍ ചെയ്യന്നതിനും അവയെ നിയന്ത്രിക്കന്നതിനും പ്രത്യേക നിയമം തന്നെ കൊണ്ടു വരികയാണ്.

ബാര്‍ അസ്സോസിയേഷന്‍ ഹാളില്‍ നടന്ന യോഗത്തില്‍,അസോസിയേഷന്‍ സെക്രട്ടറി അഡ്വ: തോന്നക്കല്‍ രാജീവ് സ്വാഗതമാശംസിച്ചു. തിരുവനന്തപുരം ബാര്‍ അസ്സോസിയേഷന്‍ പ്രസിഡണ്ട് അഡ്വ: ആനയറ ഷാജി അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീ കെ ഹരിപാല്‍ മുഖ്യ പ്രഭാഷണം നടത്തി. വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഡോ ടി ഗീനാകമാരി ആശംസകളര്‍പ്പിച്ചു. വനിതാ വികസന കോര്‍പ്പറേഷന്റെ എച്ച് ആര്‍ ഡി മാനേജര്‍ ശ്രീ മഹേഷ് എല്‍ എസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.