കേരള കേന്ദ്ര സര്‍വ്വകലാ ശാലയില്‍ രക്ഷാ ബന്ധന്‍ മഹോത്സവം ആഘോഷിച്ചു

കേരള കേന്ദ്ര സര്‍വ്വകലാ ശാലയില്‍ രക്ഷാ ബന്ധന്‍ മഹോത്സവം ആഘോഷിച്ചു

പെരിയ: കേരളാ കേന്ദ്ര സര്‍വ്വകലാ ശാലയില്‍ നടന്ന രക്ഷാ ബന്ധന്‍ മഹോത്സവം യൂണിവേഴ്‌സിറ്റി ഡീന്‍ ഓഫ് സ്റ്റുഡന്റ് വെല്‍ഫേര്‍ ഡോ: അമൃത്.ജി കുമാര്‍ ഉദ്ഘാടനം ചെയ്തു. രക്ഷാ ബന്ധന്‍ എന്നത് സാഹോദര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളം മാത്രമല്ല എന്നും ഇത് ശാസ്ത്രത്തിന്റെയും സാമ്പത്തികത്തിന്റെയും സൗന്ദര്യ ബോധത്തിന്റെയും വ്യക്തി സ്വാതന്ദ്ര്യത്തിന്റെയും പ്രതീകം കൂടിയാണ് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം കൂട്ടി ചേര്‍ത്തു.

കര്‍ണാടക ഗവണ്മെന്റ്‌ന്റെ മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ ആയിരുന്ന പ്രൊഫ്: കെ ബാലകൃഷ്ണ ഭട്ട് രക്ഷാ ബന്ധന്‍ സന്ദേശം നല്‍കി. സംസ്‌കാരം അപകടത്തില്‍ ആകുമ്പോള്‍ അവയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ എല്ലാ ജനങ്ങളുടെയും ഐക്യം നിലനിര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണ് അതിനു നാട്ടിലെ എല്ലാ ആഘോഷങ്ങളും ആചരിക്കേണ്ടത് അനിവാര്യമാണ്. ലോകത്തിലെ ഏറ്റവും പ്രാചീനമായ സര്‍വ്വകലാ ശാലയിലെ തക്ഷശില ഉള്‍പ്പെടെ വലിയ വിദ്യാഭ്യാസ സംസ്‌കാരവും ഗുരു ശിക്ഷ ബന്ധവും സാഹോദര്യവും ലോകത്തിനു സംഭാവന ചെയ്തത് നമ്മള്‍ ആണ്. എല്ലായിപ്പോഴും നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്തണം എന്ന് അദ്ദേഹം രക്ഷാ ബന്ധന്‍ സന്ദേശത്തില്‍ പറഞ്ഞു.

വിവേകാനന്ദ സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തിയ ആഘോഷത്തില്‍ കേന്ദ്ര സര്‍വ്വകലാ ശാല റെജിസ്ട്രര്‍ ഡോ: എ രാധാകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ ഡോ: എം. മുരളീധരന്‍, സര്‍വകലാശാല എക്‌സിക്കുട്ടീവ് കൗണ്‍സിലര്‍ മെമ്പറും സ്‌കൂള്‍ ഓഫ് കള്‍ചറല്‍ സ്റ്റഡീസ് ഡീനും ആയ ഡോ: കെ ജയപ്രസാദ് എന്നിവര്‍ ആശംസയും വിവേകാനന്ദ സ്റ്റഡി സര്‍ക്കിളിന്റെ ഭാരവാഹികള്‍ ആയ ജീന കെ.ജി സ്വാഗതവും കെ സുരാജ് നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published.