പര്‍ദ്ദയെചൊല്ലി സംഘര്‍ഷം; പടന്നക്കാട് സി.കെ.നായര്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

പര്‍ദ്ദയെചൊല്ലി സംഘര്‍ഷം; പടന്നക്കാട് സി.കെ.നായര്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

കാഞ്ഞങ്ങാട്: കോളേജില്‍ പര്‍ദ്ദ ധരിച്ചെത്തിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പടന്നക്കാട് സി.കെ.നായര്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. കോളജ് ക്ലാസ് മുറിയില്‍ പര്‍ദ ധരിച്ചെത്തിയ നാല് വിദ്യാര്‍ഥിനികളുടെ നടപടിയെ അധ്യാപിക ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ചു കോളജിലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനു നേരെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ എതിര്‍ പ്രതിഷേധവുമായി ഇറങ്ങിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

ബുധനാഴ്ചകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചു കോളജിലേക്കു വരാന്‍ അനുമതിയുണ്ടെങ്കിലും ക്ലാസ് മുറികളില്‍ കയറുമ്പോള്‍ പര്‍ദ പോലുള്ള മേല്‍വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പ്രവേശിക്കുന്ന കീഴ്വഴക്കമാണ് ഉണ്ടായിരുന്നതെന്ന് കോളജ് അധികൃതര്‍ വെളിപ്പെടുത്തി. കഴിഞ്ഞ നാലുവര്‍ഷവും വിദ്യാര്‍ഥികള്‍ ഇതു പാലിച്ചു വരുന്നതായും കോളജ് മാനേജ്മെന്റ് പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്നലെ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടക്കുന്നതിനിടയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായതാണ് കോളജ് അടച്ചിടാന്‍ കാരണം. എന്നാല്‍ സര്‍വകലാശാലാ പരീക്ഷകള്‍ കൃത്യമായി നടക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

Leave a Reply

Your email address will not be published.