സൗന്ദര്യ രഹസ്യം ഇതാദ്യമായി നയന്‍സ് വെളിപ്പെടുത്തുന്നു

സൗന്ദര്യ രഹസ്യം ഇതാദ്യമായി നയന്‍സ് വെളിപ്പെടുത്തുന്നു

മലയാളിയെങ്കിലും അന്യഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന നയന്‍താര സൗന്ദര്യത്തിന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍ ആണ്. സൗന്ദര്യവും ശരീര ഭംഗിയുമെല്ലാം ഒത്തിണങ്ങിയ ഗ്ലാമര്‍ താരമെന്നു വിശേഷിപ്പിക്കാവുന്ന ഒരാളാണ് നയന്‍സ്. ഗോസിപ്പു കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും മലയാളികള്‍ ഉള്‍പ്പെടയുള്ള സിനിമാ പ്രേക്ഷകര്‍ക്ക് എപ്പോഴും നടിയോടുള്ള ആരാധനയ്ക്ക് കുറവൊന്നും വന്നിട്ടില്ല.

8 a

താരറാണിയായി തിളങ്ങുന്ന നയന്‍സിന്റെ വിജയരഹസ്യങ്ങളില്‍ ഒന്നാണ് തെളിമങ്ങാത്ത സൗന്ദര്യം. മലയാളത്തിലെ സൗന്ദര്യ രാജാവായ മമ്മൂട്ടിയെ പോലെ നയന്‍സും തന്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ ചില ചിട്ടകള്‍ പിന്തുടര്‍ന്ന് പോരുന്നുണ്ട്. ജിമ്മിലെ വര്‍ക്കൗട്ട് ഒരിക്കലും മുടക്കാറില്ല. ഏത് കഥാപാത്രത്തിനും യോജിക്കുന്ന തരത്തില്‍ ശരീരം രൂപപ്പെടണമെങ്കില്‍ വര്‍ക്കൗട്ട് ചെയ്തേ മതിയാകൂയെന്ന പക്ഷക്കാരിയാണ് നയന്‍താര. കൂടാതെ ബോഡി ഫിറ്റ്‌നസിന് പേഴ്‌സണല്‍ ട്രെയിനറെയും വച്ചിട്ടുണ്ട്.

ഇതിനൊപ്പം ഭക്ഷണത്തിന്റെ കാര്യത്തിലും കാര്യമായ ചില ചിട്ടകളുണ്ട്. ഗോതമ്പുഭക്ഷണമാണ് കൂടുതലും കഴിക്കുന്നത്. ഭക്ഷണത്തിന്റെ അളവില്‍ മിതത്വം പാലിക്കാറുണ്ട്. കൊഴുപ്പുകൂടുതലുള്ള ഭക്ഷണം ഒഴിവാക്കും.എന്നാല്‍ ലൊക്കേഷനുകളില്‍ കിട്ടുന്ന ഭക്ഷണം കഴിക്കുന്നയാളാണ് നയന്‍സ്. പ്രത്യേക മെനുവൊന്നും കൊടുക്കാറില്ലത്രേ. ജ്യൂസും പഴവര്‍ഗങ്ങളും ധാരാളമായി കഴിക്കും. മനസ് കൂടുതല്‍ ശാന്തമാക്കാന്‍ യോഗ ചെയ്യുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും നന്നായി ഉറങ്ങുന്നതും സൗന്ദര്യ രഹസ്യങ്ങളില്‍ പെടും. എട്ടുമണിക്കൂര്‍ ഉറങ്ങും. അതില്‍ വിട്ടുവീഴ്ചയില്ല. നയന്‍സിന്റെ ചിട്ടകളുടെ കൂട്ടത്തില്‍ ഉച്ചയുറക്കവും പ്രാധാനമാണ്.

Leave a Reply

Your email address will not be published.