കക്കൂസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച പണം കൊണ്ട് മൊബൈല്‍ ഫോണ്‍ വാങ്ങിയ ഭര്‍ത്താവിന് ഭാര്യ കൊടുത്ത പണി

കക്കൂസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച പണം കൊണ്ട് മൊബൈല്‍ ഫോണ്‍ വാങ്ങിയ ഭര്‍ത്താവിന് ഭാര്യ കൊടുത്ത പണി

റാഞ്ചി: കക്കൂസ് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ അനുവദിച്ച പണം കൊണ്ട് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊണ്ടു വന്ന ഭര്‍ത്താവിനെതിരെ ഭാര്യയുടെ ശക്തമായ നിരാഹാര സമരം. കക്കൂസ് പണിയുന്നതു വരെ ഇവിടെ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞ ഭാര്യ അത് എറിഞ്ഞുടയ്ക്കുകയും ചെയ്തു. ഭാര്യയുടെ പ്രതിഷേധത്തില്‍ അയവുണ്ടാകാതെ വന്നതോടെ വട്ടിപ്പലിശക്കാരന്റെ കയ്യില്‍ നിന്നും വായ്പയെടുത്ത് കക്കൂസ് നിര്‍മ്മിച്ച് ഭര്‍ത്താവ് പ്രശ്നം പരിഹരിച്ചു.

ധന്‍ബാദ് ജില്ലയിലെ ബുലിയിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിയായ രാജേഷ് മഹാത്തോയാണ് ഭാര്യ ലക്ഷ്മി ദേവിയുടെ ശൗചാലയത്തിനായുള്ള പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കിയത്. ശൗചാലയം നിര്‍മ്മിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട ലക്ഷ്മി രണ്ടു ദിവസത്തേയ്ക്ക് പച്ചവെള്ളം പോലും കുടിക്കാന്‍ തയ്യാറായില്ല. ശൗചാലയം നിര്‍മ്മിക്കാന്‍ സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് 12,000 രൂപ വീതം രണ്ടു തവണയായാണ് നല്‍കി വരുന്നത്. 6000 വീതം രണ്ടു തവണയായാണ് പണം നല്‍കുക. ഇതില്‍ ആദ്യം നല്‍കിയ പണം കൊണ്ടാണ് രാജേഷ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയത്. തനിക്ക് തന്റെ തെറ്റു മനസിലാക്കാന്‍ രണ്ടു ദിവസമെടുത്തുവെന്ന് രാജേഷ് പറയുന്നു.

Leave a Reply

Your email address will not be published.