തമിഴ് നാട്ടില്‍ പനീര്‍ശെല്‍വവും, പളനി സ്വാമിയും ചേര്‍ന്ന ബി.ജെ.പിയ്ക്ക് വഴിയൊരുക്കുന്നു

തമിഴ് നാട്ടില്‍ പനീര്‍ശെല്‍വവും, പളനി സ്വാമിയും ചേര്‍ന്ന ബി.ജെ.പിയ്ക്ക് വഴിയൊരുക്കുന്നു

ന്യൂഡല്‍ഹി: തമിഴ്രാഷ്ട്രീയത്തിലേക്ക് കുടിയേറാന്‍ ദീര്‍ഘനാളായി കാത്തിരിക്കുന്ന ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും കൈകോര്‍ക്കുന്ന പുതിയ സഖ്യം അവസരം സൃഷ്ടിക്കുന്നു. കടുത്ത പിളര്‍പ്പ് നേരിടുന്ന അണ്ണാഡിഎംകെ (അമ്മ) വിഭാഗം പിടിച്ചെടുത്തിരിക്കുന്ന ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെയും ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനെയും ഒതുക്കാനായി പാര്‍ട്ടിയിലെ വിഘടനവിഭാഗം കൈകോര്‍ത്ത് എന്‍ഡിഎ മുന്നണിയിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

ശശികല കുടുംബത്തെ പൂര്‍ണ്ണമായും പുറത്താക്കാനും മുന്നണി പ്രവേശനം സാദ്ധ്യമാക്കാനുമുള്ള ചര്‍ച്ചകള്‍ക്കായി ഇപിഎസ്, ഒപിഎസ് വിഭാഗങ്ങള്‍ ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ച നടത്തി. ഇരുവരും ഇന്ന് വെങ്കയ്യാ നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുത്ത ശേഷം ഉച്ച കഴിഞ്ഞ് മുതിര്‍ന്ന ബിജെപി നേതാക്കളും അണ്ണാ ഡിഎംകെ വിഭാഗങ്ങളും തമ്മില്‍ മോഡിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ശശികലയ്ക്കും ദിനകരനും എതിരേ അണ്ണാ ഡിഎംകെ അമ്മ വിഭാഗം പ്രമേയം പാസ്സാക്കിയിരുന്നു. ശശികലയുടെ സെക്രട്ടറി സ്ഥാനം താല്‍ക്കാലികമാണെന്നും ദിനകരന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ അധികാരമില്ലെന്നുമായിരുന്നു പ്രമേയത്തില്‍ പറഞ്ഞിരുന്നത്.

നേരത്തേ തനിക്കൊപ്പം 122 എംഎല്‍എമാര്‍ ഉണ്ടെന്ന് അവകാശപ്പെട്ട ദിനകരന്‍ 45 അംഗ ഭാരവാഹികളുടെ പട്ടികയും കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. പാര്‍ട്ടിയില്‍ രണ്ടാമനായ തനിക്കെതിരേ ശശികലയ്ക്ക് മാത്രമേ നടപടിയെടുക്കാന്‍ അധികാരമുള്ളെന്നായിരുന്ന ദിനകരന്‍ പറഞ്ഞത്. അതേസമയം പളനിസ്വാമി വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും ഒന്നിച്ചാല്‍ സര്‍ക്കാരിനെ പളനിസ്വാമിയും പാര്‍ട്ടിയെ പനീര്‍ശെല്‍വവും നയിക്കാനും മതി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഉപമുഖ്യമന്ത്രി എന്നീ പദവികള്‍ പനീര്‍ശെല്‍വം വഹിക്കുമെന്ന ഒത്തുതീര്‍പ്പിലാണ് ഇരുവരും എത്തിയത്

Leave a Reply

Your email address will not be published.