ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ കോടതി വിധിക്കെതിരെ ബി.സി.സി.ഐ

ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ കോടതി വിധിക്കെതിരെ ബി.സി.സി.ഐ

മുംബൈ: ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ വിലക്ക് റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ അപ്പീലിന് പോകുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാനാണ് ഒരുങ്ങുന്നത്. ഒത്തുകളി ബിസിസിയ്ക്ക് വെച്ചു പൊറുപ്പിക്കാനാകില്ലെന്നും ശ്രീശാന്ത് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നുമാണ് ബിസിസഐ യുടെ നിലപാടെന്ന് ഉന്നതോദ്യോഗസ്ഥര്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് ശ്രീശാന്തിനെ കുറ്റവിമുക്തമാക്കി കേരളാഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. വിലക്ക് റദ്ദാക്കിയതിനെതിരേ ബിസിസിഐ അപ്പീലിന് പോകണമെന്ന് നേരത്തേ മൂന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് ബിസിസിഐ നിയമവിദഗ്ദ്ധര്‍ വ്യക്തമായി പഠിച്ച ശേഷമാണ് അപ്പീലിന് പോകുന്ന കാര്യം തീരുമാനിച്ചത്.

അതേസമയം ഇക്കാര്യം ഔദ്യോഗികമായി ബിസിസിഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഐപിഎല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് കളിക്കുമ്പോള്‍ താരം ഒത്തുകളിച്ചതായിട്ടാണ് ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ശ്രീശാന്തിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയും ബിസിസിഐ വിലക്കുകയുമായിരുന്നു. പാട്യാല സെഷന്‍സ് കോടതി കുറ്റവിമുക്തമാക്കിയിട്ടും ബിസിസിഐ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായില്ല. ഇന്ത്യയ്ക്കായി രണ്ടു ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന ശ്രീശാന്ത് 27 ടെസ്റ്റും 53 ഏകദിനവും 10 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ്.

Leave a Reply

Your email address will not be published.