ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തി

ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജമെത്തി. ആലുവ സബ് ജയിയിലെത്തിയാണ് അമ്മ ദിലീപിനെ സന്ദര്‍ശിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപും ജയിലിലെത്തിയിട്ടുണ്ട്. അറസ്റ്റിലായി ഒരു മാസം പിന്നിടുമ്പോഴാണ് ദിലീപിനെ കാണാന്‍ അമ്മ ജയിലില്‍ എത്തിയത്.

അതിനിടെ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ നിലപാട് അറിയിക്കുന്നതിന് വേണ്ടിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരും ഇന്ന് കോടതിയില്‍ ഹാജരായി. അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ നിലപാട് രേഖാമൂലം അറിയിക്കണം. ഇന്നലെയാണ് ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

Leave a Reply

Your email address will not be published.