ഹരിത കേരളം മിഷന്‍: തദ്ദേശ പ്രതിനിധികള്‍ക്കുള്ള കില പരിശീലനം നല്‍കുന്നു

ഹരിത കേരളം മിഷന്‍: തദ്ദേശ പ്രതിനിധികള്‍ക്കുള്ള കില പരിശീലനം നല്‍കുന്നു

ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഈ മാസം 22, 23, 24 തീയതികളില്‍ തദ്ദേശ സ്ഥാനങ്ങളിലെ പ്രതി നിധികള്‍ക്ക് കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. ഹരിത കേരളം മിഷനുവേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നീക്കിവച്ച ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടാണ് പരിശീലനം.

22 ന് ചെങ്കള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കാസര്‍കോട്, പരപ്പ ബ്ലോക്ക് പരിധിയില്‍ വരുന്ന മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലേയും ഏഴുവീതം അംഗങ്ങള്‍ ഉള്‍പ്പെട്ട പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുമെന്ന് ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. 23, 24 തീയതികളില്‍ കാസര്‍കോട് ഡിപിസി ഹാളിലാണ് പരിശീലനം. 23ന് മഞ്ചേശ്വരം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കും 24ന് കാറഡുക്ക, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കുമാണ് പരിശീലനം.

പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ സെപ്തംബറില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് പദ്ധതി പ്രഖ്യാപനത്തോടെ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കും. സുസ്ഥിര കൃഷി വികസനം, മാലിന്യസംസ്‌ക്കരണം, ജലവിഭവ സംരക്ഷണം എന്നിവയാണ് പദ്ധതിയില്‍ വരുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കും.

Leave a Reply

Your email address will not be published.