ക്യാന്‍സര്‍ രോഗികള്‍ക്ക് വിദ്യാര്‍ഥിനികളുടെ സ്‌നേഹ സാന്ത്വനം

ക്യാന്‍സര്‍ രോഗികള്‍ക്ക് വിദ്യാര്‍ഥിനികളുടെ സ്‌നേഹ സാന്ത്വനം

കാസര്‍കോട്: എസ്എഫ്‌ഐ, മാതൃകം സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. കോളേജില്‍ മുടി ദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കാനാണ് മുടി ദാനം ചെയ്തത്. 108 വിദ്യാര്‍ഥിനികള്‍ മുടി ദാനം ചെയ്തു. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. മാതൃകം കണ്‍വീനര്‍ ടി എന്‍ നേഹ അധ്യക്ഷയായി.

പ്രിന്‍സിപ്പല്‍ ഡോ. വിനയന്‍, കോളേജ് സുപ്രണ്ട് ബാല സുന്ദര്‍, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ബി വൈശാഖ്, ഷിബുലാല്‍ പാടി, സവാദ് കടവത്ത്, കെ അഞ്ജിത എന്നിവര്‍ സംസാരിച്ചു. ബ്യൂട്ടീഷ്യന്‍ സിത്താര നേതൃത്വം നല്‍കി. അശ്വിന്‍ കൃഷ്ണ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.