അതിരപ്പിള്ളി പദ്ധതി: കോണ്‍ഗ്രസിലും അഭിപ്രായ ഭിന്നത

അതിരപ്പിള്ളി പദ്ധതി: കോണ്‍ഗ്രസിലും അഭിപ്രായ ഭിന്നത

കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് കോണ്‍ഗ്രസിലും അഭിപ്രായ ഭിന്നത. പദ്ധതി വേണ്ടെന്ന ഉറച്ച നിലപാടെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി.

അഭിപ്രായ സമന്വയത്തിലൂടെയേ പദ്ധതി നടപ്പിലാക്കാനാകൂവെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. പദ്ധതി സംബന്ധിച്ച് ഭരണ കക്ഷിയില്‍ തന്നെ ഭിന്നതയുണ്ട്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി നടപ്പാക്കാനാകില്ലെന്നും സമവായത്തിന് പ്രസക്തയില്ലെന്നുമാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കേരളത്തിന് ഗുണകരമാവാത്ത പദ്ധതി വേണ്ടെന്ന നിലപാടിലായിരുന്നു യു.ഡി.എഫ്.

Leave a Reply

Your email address will not be published.