ലളിത് മോദി രാജിവെച്ചു

ലളിത് മോദി രാജിവെച്ചു

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്‍ ചെയര്‍മാന്‍ ലളിത് മോദി രാജസ്ഥാനിലെ നാഗൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് മൂന്നു പേജുള്ള രാജിക്കത്ത് ക്രിക്കറ്റ് അസോസിയേഷന് കൈമാറിയത്. അടുത്ത തലമുറക്ക് ബാറ്റണ്‍ കൈമാറാന്‍ സമയമായെന്ന് കരുതുന്നു. ക്രിക്കറ്റ് ഭരണത്തില്‍ നിന്നും താന്‍ യാത്രപറയുകയാണ് എന്നും മോദി രാജിക്കത്തില്‍ പറഞ്ഞു. നാഗൂര്‍ ക്രിക്കറ്റിന് വീണ്ടും നല്ല സമയം വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

നാഗൂര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ മോദിയുള്ളതിനാല്‍ ബി.സി.സി.ഐ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ വിലക്കിയിരുന്നു. മോദിയുടെ രാജിയോടെ വിലക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍.ബി.സി.സി.ഐ വിലക്കുള്ളതിനാല്‍ മൂന്നു വര്‍ഷമായി രാജസ്ഥാനില്‍ ഒരു ഐ.പി.എല്‍ മത്‌സരമോ അന്താരാഷ്ട്ര മത്‌സരങ്ങളോ നടന്നിട്ടില്ല.

Leave a Reply

Your email address will not be published.