ഇന്ത്യയുടെ വെടിച്ചില്ല് ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയ്ക്ക് ഒരു ലോകറെക്കോര്‍ഡ്

ഇന്ത്യയുടെ വെടിച്ചില്ല് ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയ്ക്ക് ഒരു ലോകറെക്കോര്‍ഡ്

പല്ലക്കലെ: ഇന്ത്യയുടെ വെടിച്ചില്ല് ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയ്ക്ക് ഒരു ലോകറെക്കോര്‍ഡ്. ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് 23കാരനായ പാണ്ഡ്യയെ തേടിയെത്തിയത്. ശ്രീലങ്കയ്‌ക്കെതിരെ പല്ലക്കലെയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ഹര്‍ദീക് പാണ്ഡ്യ ഒരോവറില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 26 റണ്‍സടിച്ചത്.

ശ്രീലങ്കയുടെ ഇടംകൈ സ്പിന്നര്‍ മലിന്ദ പുഷ്പകുമാരയായിരുന്നു ബൗളര്‍.

പുഷ്പകുമാര ഓവര്‍ തുടങ്ങുമ്‌ബോള്‍ ഹര്‍ദീക് പാണ്ഡ്യയുടെ സ്‌കോര്‍ 67 പന്തില്‍ 57 റണ്‍സ്. ആദ്യപന്ത് ലെഗ് സൈഡിലേക്ക് ഒരു സ്ലോഗ് സ്വീപ്പ്. 4 റണ്‍സ്. രണ്ടാം പന്ത് സ്റ്റെപ് ഔട്ട് ചെയ്ത് ബൗളറുടെ ഇടത് വശത്തുകൂടി ഫോര്‍. മൂന്നാം പന്തും സമാനമായ ഷോട്ട്. പക്ഷേ കൂറ്റന്‍ സിക്‌സ്. നാലും അഞ്ചും പന്തുകളിലും സ്റ്റെപ് ഔട്ട് ഷോട്ടുകള്‍. സിക്‌സുകള്‍.

അവസാന പന്ത് സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് സൂക്ഷിക്കാനുള്ള ശ്രമത്തിനിടെ പാഴായി. എന്നാലും ടെസ്റ്റില്‍ ഒരോവറില്‍ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് പാണ്ഡ്യ സ്വന്തമാക്കിയിരുന്നു അപ്പോഴേക്കും. ഏഴ് ഫോറും ഏഴ് സിക്‌സും സഹിതം 86 പന്തില്‍ പാണ്ഡ്യ സെഞ്ചുറിയും പൂര്‍ത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാണ്ഡ്യയുടെ ആദ്യത്തെ സെഞ്ചുറിയാണ്. 93 പന്തില്‍ 108 റണ്‍സടിച്ചാണ് പാണ്ഡ്യ പുറത്തായത്.

Leave a Reply

Your email address will not be published.