ബിജെപിയില്‍ നിന്നും പ്രതീക്ഷിച്ചത്ര അംഗീകാരം ലഭിച്ചില്ല: സി.കെ ജാനു

ബിജെപിയില്‍ നിന്നും പ്രതീക്ഷിച്ചത്ര അംഗീകാരം ലഭിച്ചില്ല: സി.കെ ജാനു

തിരുവനന്തപുരം: പ്രതീക്ഷിച്ചത്ര അംഗീകാരം ബിജെപിയില്‍ നിന്നും ലഭിച്ചില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സികെ ജാനു. ദളിതര്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധമുണ്ടെന്നും ജാനു പറഞ്ഞു. പ്രമുഖ ചാനലിനോട് സംസാരിക്കവെയാണ് ജാനു കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ദളിതര്‍ക്കെതിരെ നടക്കുന്ന അനിഷ്ട സംഭവങ്ങളില്‍ വ്യാപക പ്രതിഷേധമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ആദിവാസി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആര്‍ക്കൊപ്പവും കൂട്ടുചേരാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു. ഏത് രാഷ്ട്രീയ പാര്‍ട്ടി ചര്‍ച്ചയ്ക്ക് വിളിച്ചാലും പോവാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

ഏത് രാഷ്ട്രീയ പാര്‍ട്ടി ചര്‍ച്ച നടത്താന്‍ വിളിച്ചാലും തയാറാണ്. ഞങ്ങളെ തിന്നാന്‍ വരുന്ന ചെകുത്താനാണ് സഹായമെങ്കില്‍, അയാള്‍ ഞങ്ങളെ തിന്നുന്നത് രണ്ടാമത്തെ കാര്യമാണ്. ആദ്യം സഹായം വാങ്ങിക്കും. ഇതാണ് ഞങ്ങളുടെ പോളിസിയെന്നും സികെ ജാനു കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.