രാജപുരത്തും, ചെറുവത്തൂരും ആഘോഷം നേര്‍ക്കാഴ്ച്ചകള്‍…

രാജപുരത്തും, ചെറുവത്തൂരും ആഘോഷം നേര്‍ക്കാഴ്ച്ചകള്‍…

1839 ആഗസ്റ്റ 19നാണ് ആദ്യ ഫോട്ടോയുടെ പിറവിയെന്നതാണ് ചരിത്രം. ഫ്രാന്‍സിലാണിതിന്റെ പിറവി.
ഇന്ന് പോക്കറ്റിലിട്ടു നടക്കുന്ന, കുളിമുറിയില്‍ മാത്രമല്ല, കീശയിലിരിക്കുന്ന പേനത്തുമ്പില്‍ വരെ ക്യാമറകള്‍. എത്ര വേഗതയിലായിരുന്നു വളര്‍ച്ച.

ആദ്യമൊക്കെ ഇരുട്ടു മുറികളായിരുന്നു പഥ്യം. പിന്നീട് വെളിച്ചത്തിലേക്കു വന്നു തുടങ്ങി. അഭ്രപാളിയില്‍ നിന്നും സെല്ലിലോയ്ഡിലേക്കും, ക്രോമാറ്റിക്കില്‍ നിന്നും പാന്‍ ക്രമാറ്റിലേക്കുമായി അടുത്ത വളര്‍ച്ച. പിന്നീടാണ് ഷീറ്റ് ഫിലിം വന്നത്. അവിടുന്നുള്ള ചാട്ടമാണ് റോള്‍ ഫിലിം. അടുത്തു തന്നെ ലായനിയില്‍ നിന്നും മുക്തി നേടി ഇലക്രോട്ടിക്ക് പാത വഴി ബ്ലാക്ക് അന്റ് വൈറ്റിലേക്കും, കളറിലേക്കും കടന്നു. തുടര്‍ന്നു വന്ന അത്യന്താധുനിക പുരോഗതിയാണ് ഫോട്ടോയെ ഡിജിറ്റലിലേക്ക് നയിച്ചത്. സൂക്ഷ്മാണുക്കളിലില്‍ വരെ സ്വാധീനം ചെലുത്താന്‍ പാകത്തില്‍ പിന്നീട് ശാസ്ത്രം വളര്‍ന്നു പെരുകി. ഇന്ന് ക്യാമറ സ്വന്തം പോക്കറ്റില്‍ വിട്ടുമാറാത്ത കൂടപ്പിറപ്പാണ്. ഇന്ന് ക്യാമറയും, അതു തരുന്ന ഫോട്ടോകളും ലോകത്തിന്റെ അഭിവാജ്യ ഘടകമായി തീര്‍ന്നിരിക്കുന്നു. ലോകത്തെ മാത്രമല്ല, അനേകം സൗരയൂധങ്ങളെ വരെ അളന്നു തിട്ടപ്പെടുത്താന്‍ ഇന്ന് ക്യാമറകള്‍ക്കു കഴിയുന്നു.

അച്ചുകൂടത്തില്‍ കൈകൊണ്ട് തിരിച്ച് പത്രമടിച്ചിരുന്ന കാലത്ത് ഫോട്ടോ എടുത്ത് ഡവലപ്പ് ചെയ്ത് ബ്ലോക്കെടുത്ത് അച്ചുകൂടത്തിലിട്ട് അടുത്ത ദിവസം അച്ചടിച്ചു വരുന്ന കാലത്തു നിന്നും മാറി തനതു നിമിഷം തന്നെ ചെറുവിരല്‍ ചലനത്താല്‍ പത്രമാഫീസില്‍ ഫോട്ടോയെത്തുന്ന കാലം വന്നു. പണ്ടത്തെ കാലത്തൊക്കെ ചുമ്മാ അങ്ങ് ഫോട്ടോ ഗ്രാഫറാകാനൊന്നും ഒക്കില്ല. മൂന്നു കാലില്‍ നിര്‍ത്തിയ ക്യാമറക്കു മുന്നില്‍ നായകനേപ്പോലെ അടിയുറച്ചു വേണം നില്‍ക്കാന്‍. കറുത്തതും ചുവന്നതുമായ തുണികളുപയോഗിച്ച് ക്യാമറയെ പൊതിയണം. പുറത്തുള്ള സുര്യ വെളിച്ചത്തിനെ തന്റെ വരുതിക്കുളളലാക്കി വേണം ക്യാമറക്കകത്തോട്ടു കടത്തി വിടാന്‍. ഒരു പെട്ടിയായിരുന്നു അന്നത്തെ ക്യാമറ. പിന്നീടത് ടി.എല്‍.ആറായി. ഫിലിമും, ഫോട്ടോ പേപ്പറും ഇന്ത്യയില്‍ കിട്ടില്ല. ഇറക്കുമതി തന്നെ ശരണം. ഫ്രാന്‍സും, ജര്‍മ്മനിയുമാണ് ഇവരുടെ മാതൃരാജ്യം.

പിന്നീടിങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു. ഇന്ന് ഒരു ഡസനിലധികം സ്റ്റൂഡിയോകള്‍ കാഞ്ഞങ്ങാട്ടു മാത്രമായുണ്ട്. ഫോട്ടോയില്ലാതെ പാസപോര്‍ട്ടു മാത്രമല്ല, കുട്ടിയെ സ്‌കുളില്‍ ചേര്‍ക്കാന്‍ പോലും വയ്യാത്ത കാലം വന്നു. 1984ലാണ് കേരളത്തില്‍ തൊഴിലെടുക്കുന്നവര്‍ക്കായി ഒരു സംഘടന വന്നത്. എല്ലാവരും ഊട്ടിയില്‍ ഒത്തു ചേര്‍ന്ന് സംഘടിപ്പിച്ച പ്രസ്ഥാനമാണ് പടര്‍ന്നു പന്തലിച്ച ഇന്നത്തെ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ അഥവാ എ.കെ.പി.എ.

Leave a Reply

Your email address will not be published.