നരേന്ദ്രമോദിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചു: കലാകാരന് വധശിക്ഷ

നരേന്ദ്രമോദിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചു: കലാകാരന് വധശിക്ഷ

ഗുവാഹട്ടി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച കലാകാരന് വധഭീഷണി. അസം സ്വദേശിയായ നിതുപര്‍ണ രാജ്‌ബോംഗ്ഷിക്ക് നേരെയാണ് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. വധഭീഷണി ഉയര്‍ന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് നിതുപര്‍ണ വ്യക്തമാക്കിയത്.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെടുത്തിയാണ് നിതുപര്‍ണ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. കോര്‍പ്പറേറ്റുകള്‍ നല്‍കുന്ന ഓക്‌സിജന്‍ മോഡിയും പശുവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്വസിക്കുന്നതായായിരുന്നു കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരുന്നത്.

സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ചായിരുന്നു നിതുപര്‍ണയുടെ കാര്‍ട്ടൂണ്‍. ദേശീയ പതാകയ്ക്ക് പകരം കൊടിമരത്തില്‍ ശിശുവിന്റെയും മറ്റെരാളുടെ മൃതദേഹവും തൂക്കിയിട്ടിരിക്കുന്നതു കാണാം. കരയുന്ന സ്ത്രീയുടെ സാരി അഴിച്ച് മോദി തലപ്പാവ് കെട്ടിയിരിക്കുന്നതും കാണാം. ‘ഗോരഖ്പൂര്‍ സംഭവവും സ്ത്രീകളുടെയും കര്‍ഷകരുടേയും ദുരിതവും കോര്‍പ്പറേറ്റ് ഫണ്ടിങും എല്ലാം യോജിപ്പിച്ചുള്ളതായിരുന്നു എന്റെ കാര്‍ട്ടൂണ്‍ . അതിനോട് രാഷ്ട്രീയമായി യോജിക്കുകയോ വിയോജിക്കീകയോ ആകാം. എന്നാല്‍ അതിന്റെ പേരില്‍ കൊന്നുകളയുമെന്നെല്ലാം പറയുന്നതിനോട് യോജിക്കാനാവില്ല’. നിതുപര്‍ണ പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെയും തന്റെ വെബ്‌സൈറ്റിലുമായിരുന്നു നിതുപര്‍ണ കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്തത്. നിരവധിപേരാണ് ഇത് ഷെയര്‍ ചെയ്തത്. തുടര്‍ന്നാണ് നിതുപര്‍ണക്കെതിരെ വധഭീഷണി ഉയര്‍ന്നത്.

Leave a Reply

Your email address will not be published.