ആര്‍.ടി.ഒ. ഓഫീസിലെത്തുന്നവര്‍ക്ക് കൈത്താങ്ങായി ഹെല്‍പ്പ് ഡെസ്‌ക്

ആര്‍.ടി.ഒ. ഓഫീസിലെത്തുന്നവര്‍ക്ക് കൈത്താങ്ങായി ഹെല്‍പ്പ് ഡെസ്‌ക്

കാഞ്ഞങ്ങാട്: വാഹന സംബന്ധമായി വിവിധ ആവശ്യങ്ങള്‍ക്ക് മിനി സിവില്‍ സ്റ്റേഷന്‍ ജോയിന്റ് ആര്‍.ടി.ഓഫീസില്‍ എത്തുന്ന വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും കൈത്താങ്ങായി ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. ജോ.ആര്‍.ടി.ഒ. ഓഫീസിനോട് ചേര്‍ന്നുള്ള ക്യാബിനിലാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.

കുടുംബശ്രീയും ആര്‍ടിഒയും ചേര്‍ന്നാണ് ഹെല്‍പ് ഡെസ്‌ക്കിന് നേതൃത്വം നല്‍കുന്നത്. പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജോ.ആര്‍ടിഒ ഷീബ, ഹെഡ് അക്കൌണ്ട് കെ.വിനോദ്കുമാര്‍ , പി.പ്രവീണ്‍കുമാര്‍, ടി.മുഹമ്മദ് അസ്ലം, ചന്ദ്രു വെള്ളരിക്കുണ്ട്, സുരേഷ് മഡിയന്‍, പി.കുഞ്ഞിരാമന്‍ നായര്‍, ബാബു കോട്ടപ്പാറ, ജയരാജ് കാഞ്ഞങ്ങാട്, പ്രമോദ്നായര്‍ പെരിയ, ഹരി കുമ്പള എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.