വാട്ട്‌സ് ആപ്പ് വെബിലും ഇനി സ്റ്റാറ്റസ്

വാട്ട്‌സ് ആപ്പ് വെബിലും ഇനി സ്റ്റാറ്റസ്

കഴിഞ്ഞ വര്‍ഷമാണ് ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ് ആപ്പ് പുതിയ സ്റ്റാറ്റസ് സംവിധാനം അവതരിപ്പിച്ചത്. ഈ പുതിയ സംവിധാനം ഐ .ഒ.എസ്, ആന്‍ഡ്രോയിഡ് ഉപഭോക്താകള്‍ക്ക് ലഭ്യമായിരുന്നു. ഇപ്പോള്‍ ഇതാ വാട്ട്‌സ് ആപ്പിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷനായ വെബിലും സ്റ്റാറ്റസ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഡെസ്‌ക് ടോപ്പ് വേര്‍ഷനായ വെബില്‍ ഉപഭോക്താകളുടെ പ്രൊഫൈല്‍ ചിത്രത്തിന് സമീപത്തായാണ് സ്റ്റാറ്റസ് കാണുന്നതിനുള്ള ഐക്കണ്‍ വാട്ട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വാട്ട്‌സ് ആപ്പ് ഫ്രണ്ടസിന്റെ സ്റ്റാറ്റസ് കാണാം.

വാട്‌സ് ആപിന്റെ പുതിയ സംവിധാന പ്രകാരം ഫോട്ടോ, ജിഫ്, വീഡിയോ, ഇമോജി എന്നിവ സ്റ്റാറ്റസായി നല്‍കാം. പണമിടപാടുകള്‍ക്കുള്ള സൗകര്യവും കൂടി ഉടന്‍ തന്നെ വാട്ട്‌സ് ആപ്പില്‍ എത്തുമെന്നാണ് സൂചന. ഇന്ത്യയില്‍ അടക്കം ഇതിന്റെ ലൈസന്‍സ് പോലുള്ള നടപടി ക്രമങ്ങള്‍ ഇതിനകം വാട്ട്‌സ് ആപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published.