ലൈംഗിക വൈകൃതം അതിരു വിടുന്നു: അങ്കണ്‍വാടികളും, ആരോഗ്യ പ്രവര്‍ത്തകരും നോക്കുകുത്തികള്‍, നേര്‍ക്കാഴ്ച്ചകള്‍….

ലൈംഗിക വൈകൃതം അതിരു വിടുന്നു: അങ്കണ്‍വാടികളും, ആരോഗ്യ പ്രവര്‍ത്തകരും നോക്കുകുത്തികള്‍, നേര്‍ക്കാഴ്ച്ചകള്‍….

പ്രതിഭാരാജന്‍

പത്താം ക്ലാസില്‍ പഠിക്കുന്ന 16കാരനായ മകനുമായി വേള്‍ച്ച പങ്കിടാന്‍ പിതാവ് ഗള്‍ഫില്‍ നിന്നും തിരിക്കുക, നാട്ടില്‍ വന്നാല്‍ പോകുന്നതു വരെ ഭാര്യക്കു പുറമെ സ്വന്തം മോനേയും ഉപയോഗിച്ചു രസിക്കുക. ഞെട്ടറ്റു വീഴുകയാണ് നാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍.

വിടില്ല, സമൂഹം കല്ലെറിഞ്ഞു കൊല്ലുമെന്ന് ഭയപ്പെട്ട് രാജ്യം വിടാനൊരുങ്ങിയ ഇയാളെ കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ കെ. സുനില്‍ കുമാര്‍ നാടകിയമായി പിടികൂടി ജയിലിലടച്ചിരിക്കുന്നു. ‘സ്വന്തം ഇന്ദ്രിയങ്ങളോടു വേണം ആദ്യം പൊരുതി ജയിക്കാന്‍. അതു സ്വന്തം വീട്ടില്‍ നിന്നും വേണം തുടങ്ങാന്‍’. ഇതു നമുക്ക് പറഞ്ഞു തന്നത് രാമകൃഷ്ണ പരമഹംസരാണ്.

കുട്ടിയെ കൗണ്‍സിനിങ്ങിനു വിധേയമാക്കിയ മാനസികാരോഗ്യ വിദദ്ധനെ അന്വേഷിച്ചു. ഭാര്യയും, മക്കളും സഹോദരിയും മറ്റും അടങ്ങിയ കുടുംബ പശ്ചാത്തലത്തെ നയിക്കുന്ന ഇയ്യാള്‍ പൊതു സമുഹത്തെ ആകമാനം കളങ്കപ്പെടുത്തുകയാണ്.

കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് രാജ്യത്ത് ശക്തമായ നിയമമുണ്ട്. ഫോസ്‌കോ അഥവാ ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്റ്റ് 2012 എന്നാണിതിന്റെ വിളിപ്പേര്. ഈ നിയമം പിടികൂടിയ വാര്‍ത്ത ഇന്നുമുണ്ട് പത്രത്തില്‍. (ദേശാഭിമാനി പേജ് 13) ഒപ്പം കിടന്നുറങ്ങുന്ന രണ്ടാം ക്ലാസുകാരി മകളെ പിതാവും രണ്ടു കൂട്ടുകാരും ചേര്‍ന്ന് വേഴ്ച്ച നടത്തി. വേദന സഹിക്കാനാകാതെ കരഞ്ഞു മടുത്ത കൂട്ടിക്കു വേദനയുളള ഭാഗം പരിശോധിച്ചപ്പോഴാണ് കാര്യമറിയുന്നത്.

അടുത്തിടെ വയനാട്ടിലെ ഒരുവന് ലഭിച്ച ശിക്ഷ പത്തു വര്‍ഷത്തെ തടവാണ്. പിടിയിലായതിനു ശേഷം ഇയാള്‍ക്ക് ജാമ്യം വരെ ലഭിച്ചില്ല. പുറം ലോകം കണ്ടില്ല. മറ്റൊരാള്‍ ശിക്ഷ ഏറ്റുവാങ്ങി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നുണ്ട്. പേര് ബാബു. ഏഴു വര്‍ഷമാണ് ലഭിച്ച ശിക്ഷ. വേറൊരു കേസില്‍ ആചാര പ്രകാരം നാട്ടു നടപ്പനുസരിച്ചു വിവാഹം കഴിച്ചു. ഭാര്യ ഗര്‍ഭിണിയായി. ചെക്കപ്പിനായി സാധാരണയെന്ന പോലെ ഡോക്റ്ററുടെ അരികിലെത്തി. അപ്പോഴാണറിയുന്നത് വധു അപ്പോഴും കൗമാരക്കാരി മാത്രമാണ്. പിടിവീണ് ജയിലില്‍ കഴിയുകയാണ് 25കാരനായ വരന്‍. ആര്‍ക്കും അയാളെ രക്ഷിക്കാന്‍ കഴിയില്ല. അത്രക്കു ശക്തനാണ് ഫോസ്‌കോ.

10 വയസുകാരന്റെ ലൈംഗിക പീഢനത്താല്‍ 16കാരി ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും നാം ഇതിനിടെ വായിച്ചതാണല്ലോ. പത്തു വയസുകാരിയുടെ അവിഹിത ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുവദിക്കാതെ അവള്‍ പ്രസവിച്ചതും കഴിഞ്ഞ ആഴ്ച്ചയില്‍ വന്ന മറ്റൊരു വാര്‍ത്തയാണ്.

കുട്ടികളുമായി ലൈംഗിക വൈകൃതങ്ങളില്‍ ഏര്‍പ്പെടുക, വേശ്യാവൃത്തിക്കായി കുട്ടികളെ പ്രേരിപ്പിക്കുക, അശ്ലീലത്തിനായി കുട്ടികളെ നോക്കിലൂടേയും വാക്കിലൂടെ പോലും അപമാനിക്കപ്പെട്ടാല്‍ പോലുംഅതു സമൂഹത്തിനു നേരെയുള്ള അപമാനമാണ്. 7 മുതല്‍ പത്തു വരെ വര്‍ഷം ശിക്ഷ കിട്ടും. ഇത്രയും മാത്രമേ ഈ ചട്ടഞ്ചാലുകാരന്‍ തന്റെ മകനോടു ചെയ്തിരുന്നതെങ്കില്‍ പോലും അത് അസഹനീയമാണ്. ഇത്തരം മനോവൈകൃതങ്ങള്‍ തിരിച്ചറിയാന്‍ സമൂഹം ഒന്നായിത്തീരണമെന്നാണ് മനോരോഗ വിദഗ്ദ്ധന്‍ അഭിപ്രായപ്പെടുന്നത്.

നിങ്ങള്‍ എന്ത് പ്രവര്‍ത്തിക്കുന്നുവോ അതായിരിക്കും നാളെ അവനും സമൂഹത്തില്‍ ചെയ്തു വെക്കുക. കൊച്ചു കുട്ടികളുടെ മുമ്പില്‍ വെച്ചു പുകവലിക്കുന്നതും, മദ്യപിക്കുന്നതും, ഭാര്യയെ തല്ലുന്നതു വരെ പൊതു സമൂഹത്തിനു കളങ്കമാണ്. കാരണം അതു കണ്ടു പഠിക്കുന്ന കൊച്ചു മനസുകള്‍ അത് അനുകരിക്കും.

മക്കളെ ഒപ്പം കിടത്തുകയും അവര്‍ ഉറങ്ങി എന്ന് ധരിച്ച് ലൈംഗീക വേഴ്ച്ച നടത്തുന്ന ദമ്പതികള്‍ സര്‍വ്വ സാധാരണമാണെന്ന് ഡോക്റ്റര്‍ മുന്നറിയിപ്പു തരുന്നു. അവര്‍ പുതിയ അറിവുകള്‍ക്കും, വിവരങ്ങള്‍ക്കും കാതോര്‍ത്തിരിക്കുന്ന തലച്ചോറുകളാണ്. കാണുന്ന ഓരോന്നും നീരീക്ഷിക്കുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യും കൊച്ചു തലച്ചോറുകള്‍. കാണുന്നത് ചീത്തയോ അല്ലയോ എന്നു തിരിച്ചറിയാതെ അവര്‍ ഇത്തരം ഓര്‍മ്മകള്‍ മരണം വരെ തലച്ചോറില്‍ സേവ് ചെയ്തു വെക്കും. മാതാപിതാക്കള്‍ ഇത്തരത്തില്‍ ചെയ്യുന്നത് ശിശുക്ഷേമ വകുപ്പില്‍ കുട്ടി അറിയിക്കുകയോ, സ്‌കൂളില്‍ അദ്ധ്യാപകരോട് പറയുകയോ ചെയ്താല്‍ പോലും അപ്പനും അമ്മയും ഫോസ്‌കോ പ്രകാരം അകത്താകാന്‍ ഈ നിയമം ആവശ്യപ്പെടുന്നു. ഇതു തിരിച്ചറിയാതെയാണ് പല വിധ വൈകൃതങ്ങള്‍ സമൂഹത്തില്‍ പരക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഐ.സി.ഡി.എസിനു കീഴിലുള്ള അംഗണന്‍വാടികളും, ആരോഗ്യ പ്രവര്‍ത്തകരും മറ്റും ചേര്‍ന്ന് ചൈല്‍ഡ് ലൈനില്‍ അറിയിക്കണമെന്ന് ഒട്ടും വൈകാതെ നടപടി വേണമെന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്. അതൊന്നും എവിടേയും പാലിക്കപ്പെടുന്നില്ല. അതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് കാഞ്ഞങ്ങാട്ടു നടന്നത്. ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ ഉണരുമെന്ന് പ്രത്യാശിക്കാം.

കഴിഞ്ഞ ദിവസമാണ് ഇടുക്കിയില്‍ നിന്നും സമാനമായ മറ്റൊരു വാര്‍ത്ത വന്നത്. അമ്മ അച്ഛന്റെ അരികില്‍ നിന്നും വെളുപ്പിന് എഴുന്നേറ്റ് അടുക്കളയിലേക്കു ചെല്ലും. പിതാവ് കൂടെ കിടന്നുറങ്ങുന്ന 15കാരി മകളുമായി സ്ഥിരമായി ബന്ധപ്പെടും. ഇതേ വീട്ടില്‍ പിതാവ് നടത്തിയിരുന്ന ക്രീഡകള്‍ 17കാരന്‍ മകന്‍ ഉറക്കം നടിച്ച് കണ്ടു കിടക്കും. തുടര്‍ന്ന് പിതാവ് ഇല്ലാത്ത സമയത്ത് ഇവര്‍ ആങ്ങളയും പെങ്ങളും സമൂഹത്തിന്റെ നീതിനിയമങ്ങളറിയാതെ പരസ്പരം ബന്ധപ്പെട്ട് രസിക്കും. എഴുതുക മാത്രമല്ല, ഇങ്ങനെയൊക്കെ സമൂഹം ചിന്തിക്കുന്നതു വരെ പാപമാണെന്ന വിശ്വാസമാണ് പൊതുജനങ്ങള്‍ക്കു വരേണ്ടത്.

ഞെട്ടറ്റു വീഴുകയാണ് നാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍. ഇരുട്ടിലേക്കാണോ നമ്മുടെ സഞ്ചാരം? നന്മ നിലനിര്‍ത്താന്‍ കഴിയാതെ വന്നാല്‍ പിന്നെ നമ്മെ എന്തിനു മനുഷ്യരെന്നു വിളിക്കണം?

Leave a Reply

Your email address will not be published.