‘ചൈല്‍ഡ് ജീനിയസ്’ മത്സരത്തില്‍ ഇന്ത്യന്‍ വംശജന് കിരീടം

‘ചൈല്‍ഡ് ജീനിയസ്’ മത്സരത്തില്‍ ഇന്ത്യന്‍ വംശജന് കിരീടം

ലണ്ടന്‍: ചാനല്‍ 4 സംഘടിപ്പിച്ച ‘ചൈല്‍ഡ് ജീനിയസ്’ മത്സരത്തില്‍ ലണ്ടനില്‍ താമസമാക്കിയ ഇന്ത്യന്‍ ബാലന് കിരീടം. രാഹുല്‍ ദോഷി എന്ന 12 വയസുകാരനാണ് ഈ വര്‍ഷത്തെ ചൈല്‍ഡ് ജീനിയസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 162 ആണ് രാഹുലിന്റെ ഐക്യു. ഇത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്‍,സ്റ്റീഫന്‍ ഹോക്കിങ് എന്നിവരേക്കാള്‍ കൂടുതലാണ്.

പത്ത് വയസുകാരനായ റോണനെ പരാജയപ്പെടുത്തിയാണ് രാഹുല്‍ വിജയിച്ചത്. കണക്ക്, ഇംഗ്ലീഷ്, സ്‌പെല്ലിങ്, ചരിത്രം, ഓര്‍മശക്തി എന്നിവയാണ് മത്സരത്തില്‍ പരീക്ഷിച്ചത്. വാക്കുകളുടെ സ്‌പെല്ലിങ് തെറ്റാതെ പറഞ്ഞും സങ്കീര്‍ണമായ ഗണിത പ്രശ്‌നങ്ങള്‍ക്ക് സെക്കന്റുകള്‍ക്കുള്ളില്‍ ഉത്തരം നല്‍കിയും രാഹുല്‍ പ്രേക്ഷകര്‍ക്ക് അത്ഭുതമാവുകയായിരുന്നു. മകന്റെ വിജയത്തില്‍ അഭിമാനമുണ്ടെന്ന് പിതാവ് മിനേഷ് പറഞ്ഞു.

 

Leave a Reply

Your email address will not be published.