മരുന്ന് വ്യാജനാണോ? ഇനി യന്ത്രം പറയും

മരുന്ന് വ്യാജനാണോ? ഇനി യന്ത്രം പറയും

അബുദാബി: വ്യാജവും ഗുണമേന്മയില്ലാത്തതുമായ മരുന്നുകളെ തിരിച്ചറിയാന്‍ പുതിയ സാങ്കേതിക വിദ്യ വരുന്നു. ‘ഹൈ ടെക് ട്രൂ സ്‌കാന്‍ ആര്‍ എം അനലൈസര്‍’ എന്ന സംവിധാനം മരുന്നുകളുടെ ഗുണനിലവാരം കണ്ടെത്താന്‍ കഴിയുന്നതാണ്. യു എ ഇ ആരോഗ്യ മന്ത്രലായമാണ് ഇത് സംബന്ധിച്ച് ശനിയാഴ്ച പ്രഖ്യാപനം നടത്തിയത്. സാര്‍വത്രിക ആരോഗ്യ പരിരക്ഷയും എല്ലാ വ്യക്തികള്‍ക്കും സാമൂഹിക സംരക്ഷണവും നല്‍കുന്നതിന്റെ ഭാഗമാണിതെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.

‘ഹൃദയാഘാതവും അര്‍ബുദവും പോലെയുള്ള ദീര്‍ഘകാല രോഗങ്ങളുള്ള രോഗികള്‍ക്ക് ഈ ഉപകരണം പ്രത്യേകിച്ചും സഹായകരമാണ്. യു എ ഇയില്‍ മരുന്ന് ഇറക്കുമതി ചെയ്യുമ്‌ബോള്‍ തന്നെ പരിശോധന സംഘത്തിന് അതിന്റെ ഗുണമേന്മ തിരിച്ചറിയാനും ഉടനെ തന്നെ നടപടി സ്വീകരിക്കാനും പുതിയ സംവിധാനം കൊണ്ട് കഴിയും,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് വ്യാജ മരുന്നുകള്‍ നിയന്ത്രിക്കുന്നതിനായുള്ള നടപടി ആരംഭിച്ചതായി പബ്ലിക് പോളിസി ആന്‍ഡ് ലൈസന്‍സിങ് അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു. പ്രതിരോധ നടപടികള്‍ നടപ്പിലാക്കുക, ഗുണനിലവാര നിയന്ത്രണം സൃഷ്ടിക്കുന്ന ലബോറട്ടറി നിര്‍മ്മിക്കുക , മെഡിക്കല്‍ മറ്റ് ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ഗവേഷണം നടത്തുക. തുടങ്ങിയ പദ്ധതികള്‍ ആരംഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപകരണത്തിന്റെ ഡാറ്റ ബേസില്‍ സംഭരിച്ചു വെച്ചിരിക്കുന്ന സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശേഖരിക്കുന്ന സാമ്ബിളുകള്‍ പരിശോധിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനമെന്ന് ഹുസൈന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.