കനയ്യ കുമാറിന് നേരെ സംഘ പരിവാര്‍ ആക്രമണം

കനയ്യ കുമാറിന് നേരെ സംഘ പരിവാര്‍ ആക്രമണം

കൊല്‍ക്കത്ത : ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനു പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ സംഘ പരിവാര്‍ ആക്രമണം. എ.ഐ.എസ്എഫും എ.ഐ.വൈ.എഫും സംയുക്തമായി നടത്തുന്ന ‘ലോങ്ങ് മാര്‍ച്ച്’ മിഡ്‌നാപൂരില്‍ എത്തിയ കനയ്യയെ നൂറിലധികം ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

കനയ്യ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഏജന്റാണെന്നും പാകിസ്താനിലേക്ക് പോകണമെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. സംഘം കനയ്യയ്ക്കു നേരെ ചീമുട്ടയെറിയുകയും ചെയ്തു. ലോങ്ങ് മാര്‍ച്ച് മിഡ്‌നാപ്പൂരിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്ക് പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ബി.ജെ.പിയുടെ പടിഞ്ഞാറന്‍ മിഡ്‌നാപ്പൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടെത്തിയ സംഘം ആക്രമണമഴിച്ചുവിടുകയായിരുന്നു. പോലിസ് ഇടപെട്ട് രംഗം സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുകയായിരുന്നു.

Leave a Reply

Your email address will not be published.