ദിലീപ് ചിത്രം രാമലീലയുടെ റിലീസിങ് മാറ്റി

ദിലീപ് ചിത്രം രാമലീലയുടെ റിലീസിങ് മാറ്റി

കൊച്ചി: ദിലീപ് നായകനാകുന്ന പുതിയ ചിത്രം ‘രാമലീല’യുടെ റിലീസിങ് മാറ്റി. വരുന്ന വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന റിലീസാണ് മാറ്റിവച്ചത്. പുതിയ റിലീസ് തിയ്യതി തീരുമാനിച്ചിട്ടില്ല. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ അരുണ്‍ ഗോപിയുടെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് രാമലീല.

ചിത്രത്തില്‍ ജന പ്രതിനിധിയുടെ റോളിലാണ് ദിലീപ് എത്തുന്നത്. ചിത്രത്തിന്റെ റിലീസിങ് മാറ്റിവക്കുന്നതിന്റെ കാരണമെന്തന്നെള്ളുന്നത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് ചിത്രത്തിന്റെ റിലീസിങ് മാറ്റിവക്കുന്നത്. ദിലീപിനെതിരായ വിവാദങ്ങള്‍ പുതിയ ചിത്രത്തെ തകര്‍ക്കാനാണെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published.