കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കണം

കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കണം

കോഴിക്കോട്‌: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആത്മ കോഴിക്കോടിന്റെ നേതൃത്വത്തില്‍ 2017 ആഗസ്റ്റ് 22, 23 തീയതികളില്‍ പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ ഹരിതം കാര്‍ഷിക മേള കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഉല്ന്നങ്ങള്‍ക്ക് ന്യായവില ലഭിക്കണമെന്നും കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വ് കാണുന്നുണ്ടെന്നും നെല്‍കൃഷിയ്ക്ക് നടീല്‍ കൂലിയായി ഹെക്ടറിന് 17000 രൂപ വരെ കര്‍ഷകര്‍ക്ക് ധനസഹായമായി നല്‍കാന്‍ പറ്റുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് വളരെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കൃഷി ഓഫീസര്‍ ടി. ഗീത മുഖ്യ പ്രഭാഷണം നടത്തി. ആത്മ ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അബ്ദുള്‍ മജീദ് പദ്ധതി വിശദീകരിച്ചു.

ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സി. സതി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. എം. കുഞ്ഞിക്കണ്ണന്‍ നൊച്ചാട്, റീന കെ. എം. പേരാമ്പ്ര, കെ. പി. ബിജു ചെറുവണ്ണൂര്‍, എന്‍. പത്മജ കായണ്ണ, ആയിഷ ചങ്ങരോത്ത്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പി. കൃഷ്ണാനന്ദന്‍, ജില്ലാ പഞ്ചായത്തംഗം എ. കെ. ബാലന്‍, സതി. എ. കെ, കെ. നാരായണ കുറുപ്പ്, സുനീഷ്. വി. കെ, ശ്രീധരന്‍ ചെറുകല്ലാട്ട്, എന്‍. പി. ബാബു, രാജന്‍ മരുതേരി, ഇ. കുഞ്ഞിരാമന്‍, കിഴക്കയില്‍ ബാലന്‍, ബേബി കാപ്പ് കാട്ടില്‍, സജീവ് മാസ്റ്റര്‍, ഒ. ടി. രാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

 

Leave a Reply

Your email address will not be published.