പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ഉടന്‍ ആരംഭിക്കണം; എസ്. വൈ. എസ് യൂത്ത് കൗണ്‍സില്‍

ചുള്ളിക്കര:പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പൂടങ്കല്ല് സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ഉടന്‍ ആരംഭിക്കണമെന്ന് പൂടങ്കല്ല് അയ്യങ്കാവ് മദ്രസയില്‍ വെച്ച് ചേര്‍ന്ന എസ്. വൈ. എസ് പാണത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി യൂത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജീവിത ശൈലി രോഗങ്ങളെ പോലെ ഡയാലിസിസ് രോഗികള്‍ വ്യാപകമായി പെരുകിയിട്ടും ഡയാലിസിസ് കേന്ദ്രം ആരംഭിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെന്നും ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളുള്‍പ്പെടെ ഉണ്ടായിട്ടും ഡയാലിസിസ് കേന്ദ്രം ആരംഭിക്കാന്‍ തയ്യാറാകത്തത് പ്രധിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി.
യോഗത്തില്‍ എസ്. വൈ. എസ്. പാണത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി സെക്രട്ടറി നൗഷാദ് ചുള്ളിക്കര സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അസ്അദ് നഈമി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിച്ചു.
ഫിനാന്‍സ് സെക്രട്ടറി ഉമര്‍ സഖാഫി വിഷയാവതരണം നടത്തി. സര്‍ക്കിള്‍ സി സി റാഷിദ് ഹിമമി ഉദ്ഘാടനം ചെയ്തു.ഹമീദ്. എ നന്ദി പ്രസംഗം നടത്തി.
ഷിഹാബുദീന്‍ അഹ്‌സനി, ഷിഹാബ് പാണത്തൂര്‍, ശുഐബ് സഖാഫി , അമീര്‍ രാജപുരം എന്നിവര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *