ഇംഗ്ലീഷും ഹിന്ദിയും അറിയുന്ന ജോത്സ്യന്‍മാര്‍ക്ക ഗള്‍ഫില്‍ സുവര്‍ണാവസരം

ഇംഗ്ലീഷും ഹിന്ദിയും അറിയുന്ന ജോത്സ്യന്‍മാര്‍ക്ക ഗള്‍ഫില്‍ സുവര്‍ണാവസരം

പ്രവാസ ജീവിതത്തിന്റെ പണവും അന്തസും സ്വപ്നം കാണുന്ന ഇന്ത്യാക്കാരന്റെ സ്വപ്നഭൂമിയായ ഗള്‍ഫിലേക്ക് നഴ്‌സുമാര്‍ക്കും പംബ്ലര്‍മാര്‍ക്കും ഇലക്ട്രീഷ്യന്‍മാര്‍ക്കും പിന്നാലെ ജ്യോത്സ്യന്മാര്‍ക്കും അവസരം വരുന്നു. യുഎഇയിലെ ജന്മനക്ഷത്ര കല്ല് വില്‍പ്പനക്കാരായ പ്രമുഖരാണ് മിടുക്കന്മാരായ ജ്യോതിഷികളെ തേടുന്നത്. 10 ജ്യോതിഷികളെയാണ് ഇവര്‍ക്ക് ആവശ്യം. ഇതുസംബന്ധിച്ച് ഇവര്‍ പരസ്യവും നല്‍കിക്കഴിഞ്ഞു.

ഇംഗ്ലീഷോ ഹിന്ദിയോ നന്നായി കൈകാര്യം ചെയ്യുന്ന ഭാരതീയ ജ്യോതിഷത്തില്‍ അഗ്രഗണ്യരായിട്ടുള്ളവരെയാണ് ഒരു പ്രാദേശിക പത്രത്തില്‍ പരസ്യം നല്‍കി ഇവര്‍ കാത്തിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടിയുള്ള അഭിമുഖം ഈ മാസം അവസാനം നടക്കും. രാവിലെ പത്തു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ ഷിഫ്റ്റായാണ് ജോലി ചെയ്യേണ്ടത്. ഷിഫ്റ്റിനിടയില്‍ രണ്ടു മണിക്കൂര്‍ വീതം ബ്രേക്കും കിട്ടും.

ഓരോ കല്ലുകളുമായി ബന്ധപ്പെട്ടുള്ള ഭാഗ്യനിര്‍ഭാഗങ്ങളെക്കുറിച്ച് ഇടപാടുകാര്‍ക്ക് നീണ്ട വിവരണം നല്‍കുന്നതാണ് പണി. മാസം 50,000 രൂപയാണ് പ്രതിഫലം. പിന്നീട് ഇടപാടുകാരെ കൈകാര്യം ചെയ്യാനുള്ള മികവിന്റെ അടിസ്ഥാനത്തില്‍ ശമ്ബളം വര്‍ധിക്കും. അതായത് പ്രകടനം നന്നാകുമ്‌ബോള്‍ മടിയുടെ കനവും വര്‍ധിക്കും. ആദ്യ രണ്ടു മാസത്തേക്ക് ചെലവ് കമ്ബനി തന്നെ വഹിക്കും. എന്നാല്‍ പിന്നീടുള്ള കാലത്തെ ചെലവ് സ്വന്തം വഹിക്കണം.

തങ്ങളുടെ ഇടപാടുകാരില്‍ വിദേശ ഇന്ത്യാക്കാര്‍ക്കൊപ്പം വിദേശികളും ഉണ്ടെന്നാണ് സ്ഥാപനങ്ങളില്‍ ഒന്നിന്റെ മാനേജരായ കെ വി കെ കൃഷ്ണന്‍ പറഞ്ഞത്. കരാമ ദുബൈ, അല്‍ബാര്‍ഷ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലാണ് ഇതിന്റെ ബ്രാഞ്ചുകള്‍ ഉള്ളത്. ഇടപാടുകാരെ കൈകാര്യം ചെയ്യുന്നതിന് ജ്യോതിഷികള്‍ ഹിന്ദി അറിയാമെങ്കില്‍ അറബി പഠിക്കേണ്ടതില്ലെന്നും ഇംഗ്ലീഷ് കൂടുതല്‍ അഭികാമ്യമാണെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു.

ഇന്ത്യയിലും പല ജ്വല്ലറികളും ജന്മനക്ഷത്ര കല്ലുകള്‍ വില്‍പ്പന നടത്തുന്നുണ്ട്. കല്ല് വാങ്ങാന്‍ ഇന്ത്യയിലും പലരും ജ്യോത്സ്യന്മാരുടെ ഉപദേശങ്ങള്‍ തേടാറുമുണ്ട്. ദക്ഷിണ രീതിയിലാണ് ഇതിന് കേരളത്തില്‍ പ്രതിഫലം സ്വീകരിക്കുന്നത്. അതാകട്ടെ ഇടപാടുകാരുടെ സാമ്ബത്തിക ശേഷി അനുസരിച്ച് കേറിയും ഇറങ്ങിയും വരും. സാമ്ബത്തിക പ്രതിസന്ധി പോലുള്ള പ്രശ്‌ന പരിഹാരം തേടി തൊഴിലാളികള്‍ മുതല്‍ ഹൃദ്രോഗ വിദഗ്ധര്‍ വരെ ഉപദേശം തേടാറുണ്ടെന്ന് ജ്യോതിഷികള്‍ പറയുന്നു.

Leave a Reply

Your email address will not be published.