ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി.വി സിന്ധു ഫൈനലില്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി.വി സിന്ധു ഫൈനലില്‍

ഗ്ലാസ്‌കോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ കടന്നു. ചൈനയുടെ ചെന്‍ യുഫേയെ നേരിട്ടുള്ള ഗെയിമിനു തകര്‍ത്താണ് ഇന്ത്യന്‍ താരം ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-13, 21-10.

സെമിയില്‍ സൈനയെ പരാജയപ്പെടുത്തിയ ജപ്പാന്റെ നൊസോമി ഒക്കുഹാരെയെയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. 48 മിനിറ്റ് മാത്രം നീണ്ടു പോരാട്ടത്തിലാണ് ചൈനീസ് താരത്തെ സിന്ധു അനായാസം തകര്‍ത്തത്.

സൈന നേഹ്വാളിനുശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. 2013 ലും 2014 ലും സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു. ഒകുഹാരയുമായി സിന്ധു ആറു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുവരും മൂന്ന് മത്സരങ്ങള്‍ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നടന്ന രണ്ട് മത്സരങ്ങളിലും വിജയം സിന്ധുവിനൊപ്പമായിരുന്നു.

Leave a Reply

Your email address will not be published.