ഓണമുണ്ണാന്‍ കീശകീറണം

ഓണമുണ്ണാന്‍ കീശകീറണം

 

ആലപ്പുഴ: ജി.എസ്.ടി കാലത്തെ ആദ്യ ഓണം വിലക്കയറ്റത്തിന്റെതാണ്. പച്ചക്കറികളുടെ കാര്യത്തിലും സ്ഥിതി മറിച്ചൊന്നല്ല. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും തീവില. അരിവിലയാണെങ്കില്‍ 50ന് മുകളിലേക്കായി. കിലോയ്ക്ക് 40 രൂപയായിരുന്ന ഞാലിപ്പൂവന്‍ 90 രൂപ കടന്നു. ഓണം എത്തുമ്പോഴേക്കും സെഞ്ച്വറിയടിക്കുമെന്ന തരത്തിലാണ് നേന്ത്രപ്പഴത്തിന്റെ പോക്ക്. കിലോയ്ക്ക് 85 രൂപയാണ് പൊതുവിപണി വില. കിലോയ്ക്ക് 30 രൂപയായിരുന്ന പാളയംകോടന്റെ വില 60 രൂപയായി.

രണ്ടാഴ്ച മുമ്പ് സവാളയായിരുന്നു പച്ചക്കറികളില്‍ ആശ്വാസം. കിലോയ്ക്ക് 18 ല്‍ നിന്ന് 40ലെത്തിയാണ് സവാളയുടെ നില്‍പ്പ്. ചെറിയുള്ളി വില കുറഞ്ഞെങ്കിലും തീരെ താഴ്ന്നിട്ടില്ല. തക്കാളി, പച്ചയ്ക്ക, പയര്‍, ബീന്‍സ് എന്നിവയെല്ലാം കിലോയ്ക്ക് 60-80 റേഞ്ചിലാണ്. മലയാളിയുടെ അടുക്കളയിലെ അവശ്യ വിഭവമായ തേങ്ങ കിലോയ്ക്ക് 40ലെത്തി. ഇക്കണക്കിന് പോയാല്‍ സാമ്പാറും അവിയലുമെല്ലാം ഒഴിവാക്കി ഓണസദ്യ ഉണ്ണേണ്ടിവരുമെന്നാണ് ജനം പറയുന്നത്.
പച്ചക്കറി വില:
തക്കാളി – 70
ചേന – 60
മത്തന്‍ – 40
കുമ്ബളങ്ങ – 35
മുരിങ്ങയ്ക്ക – 70
കാരറ്റ് – 60
ബീറ്റ് റൂട്ട് – 50
പയര്‍ – 80
ബീന്‍സ് – 60
പച്ചയ്ക്ക – 60

Leave a Reply

Your email address will not be published.