വെള്ളിത്തിളക്കത്തില്‍ സിന്ധു

വെള്ളിത്തിളക്കത്തില്‍ സിന്ധു

ജക്കാര്‍ത്ത: വലിയ പ്രതീക്ഷയുമായിറങ്ങിയ പി.വി. സിന്ധുവിന് ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളിത്തിളക്കം. കലാശപ്പോരില്‍ ജപ്പാന്റെ നസോമി ഒകുഹയോട് പൊരുതി കീഴടങ്ങിയ സിന്ധു, സൈന നെഹ്വാളിനു ശേഷം ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. 2015 ജക്കാര്‍ത്തയിലായിരുന്നു സൈനയുടെ വെള്ളി നേട്ടം. 2013ലും 2014 ലും വെങ്കലും നേടിയിട്ടുള്ള സിന്ധുവിന്റെ ലോക ചാംപ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടം ഇതോടെ മൂന്നായി. സ്‌കോര്‍: 19-21, 22-20, 2022. ഒപ്പത്തിനൊപ്പം മൂന്നാം സെറ്റ്

ആദ്യ രണ്ടു സെറ്റുകളില്‍നിന്നും വ്യത്യസ്തമായി ഇത്തവണ ആദ്യ പോയന്റുകള്‍ നേടിയത് ജപ്പാന്‍ താരം. എന്നാല്‍ സിന്ധു കളംപിടിച്ചതോടെ മല്‍സരം ആവേശത്തിലായി. ഓരോ പോയന്റുകള്‍ നേടി ഇരുവരും ഒപ്പത്തിനൊപ്പം. ഇടയ്ക്ക് സിന്ധു മല്‍സരം ജയിക്കുമെന്ന് തോന്നിച്ചെങ്കിലും ജപ്പാന്‍ താരം തിരിച്ചടിച്ചു. ഫൈനലിലെ ഏറ്റവും നീണ്ട പോരാട്ടത്തിനൊടുവില്‍ സെറ്റ് സ്വന്തമാക്കി ജാപ്പാന്‍ താരം നസോമി ഒകുഹ സ്വര്‍ണത്തിലേക്ക്. ഇന്ത്യക്കാര്‍ക്ക് അഭിമാനത്തിനു വക നല്‍കി സിന്ധുവിന് വെള്ളിയും.

Leave a Reply

Your email address will not be published.