ഗുര്‍മീതിനെ അഴിക്കുള്ളിലെത്തിച്ചത്, അനുയായിയായിരുന്ന യുവതിയുടെ ഊമക്കത്ത്

ഗുര്‍മീതിനെ അഴിക്കുള്ളിലെത്തിച്ചത്, അനുയായിയായിരുന്ന യുവതിയുടെ ഊമക്കത്ത്

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

പരാതി ഊമക്കത്തായി ആദ്യം കൈപ്പറ്റിയത് അന്ന് ഇന്ത്യ ഭരിക്കുന്ന വാജ്പേയ്യായിരുന്നു. റാം സിങ്ങ് കോണ്‍ഗ്രസുകാരനായി ഒളിവിതറുന്ന കാലം. സന്യാസിനി എഴുതുന്നു എന്നു മാത്രമേ ഊമക്കത്തിലുണ്ടായിരുന്നുള്ളു. കത്തിലെ ഉള്ളടക്കം പുറത്തു വന്നു. പത്രങ്ങളില്‍ വാര്‍ത്തയായി, കേസായി, സി.ബി.ഐ അന്യേഷണമായി, ഇപ്പോള്‍ റാംസിങ്ങ് ജയിലിലുമായി.

ഈ സന്യാസി വര്യന്‍ എന്നെ ലൈംഗികാവശ്യത്തിനായി ഉപയോഗിച്ചു, ഞാന്‍ പാപം ചെയ്തവളായി മാറിത്തീര്‍ന്നു, നിറയെ കുറ്റസമ്മതമായിരുന്നു കത്തില്‍.

താന്‍ മാത്രമല്ല, നൂറു കണക്കിന് പെണ്‍കുട്ടികളെ ഇയാള്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നുവെന്നും കത്തിലുണ്ട്.

‘മഹാരാജിന് ഇതുപോലെ ആയിത്തീരാന്‍ പറ്റുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ രഹസ്യ അറയില്‍ വെച്ച് കരഞ്ഞു പറഞ്ഞിരുന്നു. രഹസ്യ അറയിലേക്ക് വരാന്‍ ആജ്ഞാപിച്ചതു പ്രകാരമാണ് ചെന്നത്. നീലചിത്രം കാണുകയായിരുന്നു അപ്പോള്‍ അദ്ദേഹം. ടി.വി സ്വിച്ച് ഓഫ് ചെയ്ത് എന്റെ അടുത്ത് വന്നിരുന്നു. കോരിയെടുത്തു. കുടിക്കാന്‍ പാനീയം തന്നു. എന്റെ സ്വന്തം സന്യാസിനിയായി നിന്നെ തെരെഞ്ഞെടുത്ത് അനുഗ്രഹിച്ചിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് അപമാനിച്ചത്. ഇത് എന്റെ ജീവിതത്തിലെ ആദ്യ ദിനമാണെന്നും എന്നെ വാരി കയ്യിലെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.

ഇതാണോ ദൈവങ്ങള്‍ ചെയ്യേണ്ടതെന്ന് ഞാന്‍ ചോദിച്ചു. ഇതില്‍ പുതിയതായി ഒന്നുമില്ലെന്നും നൂറ്റാണ്ടുകളായി ഇതൊക്കെ എല്ലായിടത്തും നടക്കാറുണ്ടെന്നും ഭഗവാന്‍ കൃഷ്ണന് 360 ഗോപികമാരുണ്ടായിരുന്നുവെന്നും, അവരുമായി ഒക്കെ കൃഷ്ണന്‍ സ്‌നേഹം പങ്കിടുമായിരുന്നു എന്നും എന്നിട്ടും കൃഷ്ണനെ ദൈവമായി ആളുകള്‍ ആരാധിക്കുന്നില്ലെ എന്നുമായിരുന്നു മറുപടിയെന്ന് ഊമക്കത്തില്‍ അവര്‍ പറയുന്നു. വര്‍ദ്ധിച്ച ഗൗരവത്തിലൂടെയാണ് ലോകം ഇതേ കണ്ടത്. മാധ്യമങ്ങള്‍ വഴിയോ ഏതെങ്കിലും ഏജന്‍സികള്‍ വഴിയോ ഇക്കാര്യം അന്വേഷിക്കണമെന്നാണ് യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ദേരയുടെ തടവില്‍ ഭീതിയോടെ കഴിയുന്ന 45 ഓളം പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ അന്തപുരിയില്‍ കഴിയുന്നുണ്ടെന്നും അവരെ രക്ഷപ്പെടുത്തണമെന്നും കത്തിലുണ്ട്. പ്രധാന മന്ത്രിക്കു പുറമെ പഞ്ചാബ്, ഹരിയാണ ഹൈക്കോടതി ജഡ്ജിമാര്‍ക്കും യുവതി കത്തയച്ചതായി ഡെക്കാന്‍ ഹെരാള്‍ഡ് പത്രം പുറത്തു വിട്ടു.

ഇതോടെ കേസ് സി.ബീ.ഐക്കു വിട്ടു. 2002 സെപ്തംബര്‍ 24 ന് അന്യേഷണത്തിനു തുടക്കമായി. അന്ന് സി.ബി.ഐയെ പിന്തിരിപ്പിക്കാനും ഗുര്‍മീത് അനുയായികള്‍ തെരുവുകളില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. കൊല നടന്നിരുന്നു. ആദ്യ കാലങ്ങളില്‍ കോണ്‍ഗ്രസ്സിനൊപ്പമായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് ക്ഷയിച്ചപ്പോള്‍, 2014ലെ ഹരിയാന തെരെഞ്ഞെടുപ്പോടെ ഇയ്യാള്‍ ബി.ജെ.പിക്കാരനായി. കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുമ്പോഴും ഈ കേസ് സി.ബി.ഐ അന്യേഷിക്കുമ്പോഴും, അതിനിടയില്‍ ഒന്നിലേറെ കൊലപാതക കേസില്‍ പ്രതിയാകുന്നതിനുമുടയിലാണ് നിയമ വ്യവസ്ഥ ലംഘിച്ച് ഇയ്യാള്‍ക്ക് സെഡ് പരിരക്ഷ നല്‍കി കേന്ദ്രം ആദരിച്ചത്. നിയമ വ്യവസ്ഥക്കെതിരെയുള്ള വെല്ലുവിളിയീയിരുന്നു ഈ കൃമിനലിനുള്ള പരിരക്ഷ. ഇന്ന് ഇയ്യാളെ കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചപ്പോള്‍ തെരുവില്‍ കൊലചെയ്യപ്പെട്ടത് കുറെയധികം പാവങ്ങളാണ്. ബാബരീ മസ്ജിദ് വിഷയത്തിലും, ഇന്ദിരാഗാന്ധി വധത്തിനോടനുബന്ധിച്ചുള്ള സിക്ക് കൂട്ടക്കൊലയിലും നടന്നത് ഇവിടെ ആവര്‍ത്തിക്കുകയാണ്.

മാതാ അമൃതാന്ദമയിയുടെ ആശ്രമത്തില്‍ നിന്നും പിടിച്ചു കൊണ്ടുപോയി അടിച്ചു കൊന്ന സത്നാം സിങ്ങ്, അമൃതാനന്ദമയിയെ ചോദ്യം ചെയ്തതു വഴി അവരുടെ കൂടപ്പിറപ്പ് കൂടിയായ സഹോദരന്‍ സുഭഗന്‍, മറ്റൊരു ഭക്തന്‍ രാമനാഥ അയ്യര്‍, നാരായണന്‍ കുട്ടി, പ്രദീപ് കുമാര്‍, ധുരംധര്‍, പറയക്കടവ് ഭാസ്‌ക്കര ദാസ്, സിദ്ദാരാമന്‍ തുടങ്ങിയ അമൃതാനന്ദ മയി ആശ്രമം ലക്ഷ്യം വെച്ചു കൊണ്ടുള്ള മരണങ്ങള്‍ക്കുമുണ്ടാകണം ഇതുപോലെ പല കഥകളും പറയാന്‍.

Leave a Reply

Your email address will not be published.