സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹന്‍ദാസ് അന്തരിച്ചു

സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹന്‍ദാസ് അന്തരിച്ചു
കൊച്ചി: സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹന്‍ദാസ് അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മസ്തിഷക്കാഘാതമാണ് മരണകാരണം. കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയില്‍ എത്തിച്ചു. തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യസ്ഥിതി മോശമായി.
നര്‍ത്തകിയും നൃത്താധ്യാപികയുമാണ് ശാന്തി. 2002ലാണ് ബിജിബാലും ശാന്തിയും വിവാഹിതരാകുന്നത് ബിജിബാലിന്റെ സംഗീതത്തില്‍ സകലദേവ നുതെ എന്ന പേരില്‍ ഒരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. ഇളയ മകള്‍ ദയ ഒരു ചിത്രത്തില്‍ പാടിയിട്ടുണ്ട്. ദേവദത്താണ് മൂത്ത മകന്‍.

Leave a Reply

Your email address will not be published.