ഇറച്ചിക്കോഴി വില 85 രൂപയിലേക്ക്

ഇറച്ചിക്കോഴി വില 85 രൂപയിലേക്ക്

പാലക്കാട്: ജി.എസ്.ടി വന്നതോടെ നികുതി ഒഴിവായ ഇറച്ചിക്കോഴി സംസ്ഥാനത്ത് 85 രൂപയിലേക്ക്. തമിഴ്‌നാട് ഉത്പാദനം കൂടിയതോടെയാണ് ഇറക്കോഴി വില കുത്തനെ താഴേക്കു പോകുന്നത്. തമിഴ്‌നാട്ടില്‍ കിലോഗ്രാമിന് 78 രൂപയാണ് ചൊവ്വാഴ്ച ഫാമിലെ വില. കഴിഞ്ഞയാഴ്ച 65 രൂപയായിരുന്നു. ബക്രീദും ഓണവുമടുത്തതിനാല്‍ ഉയര്‍ന്നതാണിത്. ഓണം കഴിയുന്നതോടെ വില ഇതിലും താഴേക്കുപോകും.

ജൂലായിലുംമറ്റും തുടങ്ങിയ ഫാമുകളില്‍നിന്ന് ഇപ്പോള്‍ കോഴിയുത്പാദനം വന്‍തോതിലായിട്ടുണ്ട്. അതേസമയം, തമിഴ്‌നാട്ടില്‍ ഉത്പാദനം കൂടിയത് കേരളത്തിലെ കോഴി കര്‍ഷകരെ പ്രതിസന്ധിയിലാക്കും. 75 രൂപ ഉത്പാദനച്ചെലവ് വരുന്ന കോഴി വന്‍നഷ്ടത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിറ്റത് എന്നാണ് കേരളത്തിലെ കര്‍ഷകര്‍ പറയുന്നത്. ഫാമില്‍നിന്ന് വിപണിയിലേക്കെത്തുമ്പോള്‍ അഞ്ചുമുതല്‍ എട്ടുരൂപവരെ ഇടനിലക്കാരും 10 മുതല്‍ 12 രൂപവരെ ചില്ലറവില്‍പനക്കാരും ഈടാക്കും. ചരക്ക്-സേവന നികുതി വന്നതോടെ കേരളത്തില്‍ കോഴിക്ക് 100 രൂപ തറവില നിശ്ചയിച്ച് ഈടാക്കിയിരുന്ന 14 ശതമാനം നികുതി ഒഴിവായിരുന്നു. കേരളത്തില്‍ 87 രൂപയ്ക്ക് കോഴിയെ വില്‍ക്കണമെന്നാണ് ധനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഇറച്ചിക്കോഴി വില 85 രൂപയിലേക്ക്

75 രൂപ ഉത്പാദനച്ചെലവ് വരുന്ന കോഴി വന്‍നഷ്ടത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിറ്റത് എന്നാണ് കേരളത്തിലെ കര്‍ഷകര്‍ പറയുന്നത്.

 

Leave a Reply

Your email address will not be published.